Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂ ഡി എഫ് കൊട്ടിക്കലാശം ആവേശ അലക്കടലായി.

24 Apr 2024 22:16 IST

UNNICHEKKU .M

Share News :




മുക്കം: ആവേശക്കൊടുമുടിയിലേറി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശം തിരയിളക്കമായി. മണ്ഡലത്തിലെ റോഡുകളും തെരുവുകളും അങ്ങാടികളുമെല്ലാം ശബ്ദ പ്രചാരണത്തിൻ്റെ സമാപന ആവേശത്തിരയിലലിഞ്ഞു. വാഹന റാലികളും ബാൻഡ് മേളങ്ങളും കലാ ജാഥകളും പടക്കങ്ങളും ഡി.ജെ ഗാനങ്ങളുമൊക്കെയായി യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കൊട്ടിക്കലാശം രാഹുൽ ഗാന്ധിയുടെ ചരിത്രവിജയത്തിലേക്കുള്ള വിളംബരമായി. പലയിടത്തും പൊതുജനങ്ങളും ആഹ്ലാദത്തിന്റെ ഭാഗമായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത പരിപാടികളോടെ നടന്ന ശബ്ദ പ്രചാരണത്തിന് ഇതോടെ വിരാമമായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വയനാട് മണ്ഡലത്തിൽ ഇത്തവണ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ അഞ്ചു ഘട്ടങ്ങളിലായി വീടുകൾ കയറിയിറങ്ങുകയും വ്യത്യസ്ത വിഭാഗം വോട്ടർമാരെ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. വനിതാ സ്ക്വാഡും വോട്ടുറപ്പിക്കാൻ നിരവധിതവണ വീടുകൾ കയറിയിറങ്ങി. ഇന്ന് പ്രവർത്തകരെല്ലാം ഒരുമിച്ച് ബൂത്തുകൾ കേന്ദ്രീകരിച്ച് വീണ്ടും വീടുകയറി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കും. മാസ് സ്ക്വാഡിങ് പ്രവർത്തനത്തിലൂടെ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കന്നി വോട്ടർമാരിൽ 90 ശതമാനവും രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാരത് ജോഡോ യാത്രയും ബി.ജെ.പി ഭരണകൂടത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ ജനങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കൊട്ടിക്കലാശം നോർത്ത് കാരശേരിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ കാസിം, ദളിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഇ.പി ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഫിയാൻ ചെറുവാടി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം. സിറാജുദ്ദീൻ, പി.എം സുബൈർ ബാബു, സലാം തേക്കുംകുറ്റി, ബി.പി റഷീദ്, അബ്ദു കോയങ്ങോറൻ, യു.ഡി.എഫ് മണ്ഡലം കൺവീനർ കെ.ടി മൻസൂർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ദിഷാൽ, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി, വി.എൻ ശുഹൈബ്, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ്, നിഷാദ് വീച്ചി, കെ.എസ്‌.യു നിയോജക മണ്ഡലം പ്രസിഡൻ്റ് തനുദേവ് കൂടാംപൊയിൽ, നടുക്കണ്ടി അബൂബക്കർ, എ.പി നിഹാദ്, ഷിയാസ് ചോണാട്, എ.പി നിഷാദ്, സജാദ് കോട്ടയിൽ, റിസു മുജീബ്, കെ.കെ ഫായിസ് നേതൃത്വം നൽകി.

Follow us on :

More in Related News