Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 11:16 IST
Share News :
ദിവ്യജ്യോതി പര്യടനത്തോടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി
പറവൂർ: ദിവ്യജ്യോതി പ്രയാണത്തോടെ പറവൂരിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി.
ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്നും ആശ്രമം മഠാധിപതി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ പ്രോജ്വലിപ്പിച്ച് പറവൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ അഖിൽ ബിനുവിന് കൈമാറിയ ദിവ്യജ്യോതി യൂത്ത് മൂവ്മെന്റ് പ്രവർത്തകരുടെയുടെ നേതൃത്വത്തിൽ പറവൂർ യൂണിയനിൽ എത്തിച്ചു. പറവൂർ യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കൺവീനർ ഷൈജു മനക്കപ്പടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ, ശാഖ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ച് യൂണിയൻ ഓഡിറ്റോറിയത്തിലേക്ക് വരവേറ്റു, തുടർന്ന് നടന്ന സമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ആലുവ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾ യോഗം ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സപ്തതിയോട് അനുബന്ധിച്ച് നിർമ്മിച്ചു നൽകുന്ന ഏഴു ഭവനങ്ങളുടെ ആധാരം പറവൂർ മുനിസിപ്പൽ വൈസ് ചെയർമാൻ എം ജെ രാജു കൈമാറി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി എസ് ജയരാജ്, എം ബി ബിനു, ഡി ബാബു, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി പ്രസന്നകുമാർ, ടി എം ദിലീപ്, വി എൻ നാഗേഷ്, പി പി ഷാജി, കണ്ണൻ കൂട്ടുകാട്, കെ ബി സുഭാഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അഖിൽ ബിനു, കൺവീനർ അനീഷ് തിരുത്തിപ്പുറം, വനിതാ സംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, സൈബർ സേന യൂണിയൻ ചെയർമാൻ സുധിഷ് വള്ളുവള്ളി, കൺവീനർ ഡോസന്‍ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.