Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡീൻ പദവി രാജിവെച്ച് ഒഴിയാൻ ഷൈജ ആണ്ടവൻ തയ്യാറാവണം: വി.ഡി സതീഷൻ

05 Apr 2025 18:59 IST

Basheer Puthukkudi

Share News :

കുന്ദമംഗലം,: ലോകം മുഴുവൻ ആരാധനയോടെ നോക്കിക്കണ്ട മഹാത്ഗാന്ധിയെ നിന്ദിച്ചതിനും ഗോഡ്സെയെ പ്രകീർത്തിച്ചതിനും സമ്മാനമായി ലഭിച്ച.ഡീൻ പദവി  രാജിവെച്ച് ഒഴിയാൻ ഷൈജ ആണ്ടവൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗാന്ധി നിന്ദ നടത്തിയ കോഴിക്കോട് എൻ ഐ ടിയിലെ അധ്യാപിക ഷൈജ ആണ്ടവന് നൽകിയ ഡീൻ പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി ഡി സതീശൻ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് സമാനതകൾ ഇല്ലാത്ത ധീരോദാത്തമായ നേതൃത്വം നൽകിയ ഗാന്ധിജിയെയാണ് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കോഴിക്കോട്ടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലെ ഒരു അധ്യാപിക നിന്ദിച്ചിരിക്കുന്നത് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാൻ കഴിഞ്ഞത് നമ്മുടെ ആയുധബലം കൊണ്ടോ നമ്മുടെ സാമ്പത്തിക ശക്തി കൊണ്ടോ അല്ല മറിച്ച് തന്റെ ഊന്നുവടി ആയുധമാക്കി ഗാന്ധിജി നൽകിയ ആത്മബലം ഒന്നുകൊണ്ട് മാത്രമാണ് എന്നാൽ അന്ന് ഒരു കൂട്ടർ ബ്രിട്ടീഷ് പട്ടാളത്തിന് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത അഞ്ചാംപത്തികളായി നിലകൊണ്ടിരുന്നു അവരാണ് ഇന്ന് ഗാന്ധിജിയേയും നെഹ്റുവിനെയും നിന്ദിക്കുന്നതും ഗാന്ധിവധം പുരവരാവിഷ്കരിക്കുന്നതും ഇത് അംഗീകരിക്കാൻ കഴിയാത്തതും അനുവദിച്ചുകൂടാത്തതുമാണ് ക്യാമ്പസുകളെ അപകടകരമായ വിധത്തിൽ കാവിവൽകരിക്കുന്നതിനു കേന്ദ്രസർക്കാരും സർക്കാരിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും കൂട്ടുനിൽക്കുന്നത് രാജ്യത്തിന് അപമാനകരമാണ്.  


പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഹൗസിങ് ഫെഡ ചെയർമാൻ കെസി അബു എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് മുസ്ലിം ജില്ലാ പ്രസിഡണ്ട് എം എ റസാക്ക് മാസ്റ്റർ നിജേഷ് അരവിന്ദ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റ്ർ യു വി ദിനേശ് മണി, ആഷിക് ചെലവൂർ മാഞ്ചുഷ് മാത്യു കെ ഏ ഖാദർ മാസ്റ്റർ ഡോക്ടർ ഹരി പ്രിയ. എം എം വിജയകുമാർ . ഇ എം ജയപ്രകാശ്, കെ പി ബാബു കെ രാമചന്ദ്രൻ മാസ്റ്റർ ദിനേശ് പെരുമണ്ണ എൻ പി ഹംസ മാസ്റ്റർ വിനോദ് പടനിലം ഇടക്കുനി അബ്ദുറഹിമാൻ പ്രൊഫസർ ക്രിസ്റ്റീ ആർ.ഷഹിൻ അഹമ്മദ് കുട്ടി അരയങ്കോട് പ്രസംഗിച്ചു 

  രാവിലെ 9 മണിക്ക് ആരംഭിച്ച ഉപവാസ സമരം വൈകുന്നേരം അഞ്ചുമണിക്ക് ഇ ടി മുഹമ്മദ് ബഷീർ എംപി നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു 

സമാപന സമ്മേളനത്തിൽ മുൻ എംഎൽഎ യു സി രാമൻ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുൻ കെപിസി സി ജനറൽ സെക്രട്ടറി കെ പി അബ്ദുൽ മജീദ് പി പി നൗഷീർ പ്രസംഗിച്ചു

Follow us on :

More in Related News