Tue Dec 12, 2023 10:56 PM 1ST

Location  

Sign In

34-ാമത് ശ്രീസത്യസായി സംഗീതോത്സവം വൈക്കത്ത് നവംബർ 18 ന് തുടക്കമാകും.

02 Nov 2024 18:19 IST

santhosh sharma.v

Share News :

വൈക്കം: 34-ാമത് ശ്രീസത്യ സായി സംഗീതോത്സവം നവംബർ 18-ന് വൈക്കം തെക്കേനട ശ്രീസത്യസായി മന്ദിരത്തിൽ തുടങ്ങും. സത്യസായി ബാബയുടെ 99-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വൈക്കം ശ്രീസത്യസായീ സേവാസമിതിയാണ് സംഗീ തോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിന്നുള്ള നിരവധി കലാകാരന്മാർ ആറുദിവസം നീണ്ടുനിൽക്കുന്ന ഈ സംഗീതോത്സവത്തിൽ നാദ-വാദ്യവിസ്മയം ഒരുക്കും. 18 ന് വൈകിട്ട് 5.30ന് തിരുവിഴ ശിവാനന്ദൻ ദീപം തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. പ്രശസ്തമായ ത്യാഗരാജ പഞ്ചരത്നം ഉൾപ്പെടെ 14 കച്ചേരികളാണ് ഈവർഷം ഉൾപ്പെ ടുത്തിയിരിക്കുന്നത്. സോപാന സംഗീതത്തോടെയാണ് തിരിതെ ളിയുന്നത്. സുമേഷ് താമരശ്ശേരി സോപാന ആലാപനം, ഡോ. ബാലുശ്ശേരി കൃഷ്ണദാസ് ഇടക്ക യിൽപക്കം ഒരുക്കും.തുടർന്ന് തിരുവിഴ ശിവാനന്ദൻ, വിജു എസ്.ആനന്ദ് എന്നിവരുടെ വയലിൻ കച്ചേരി, മൃദംഗത്തിൽ കോട്ടയം ജി.സന്തോഷ് കുമാർ, ഘടത്തിൽ കോട്ടയം ഉണ്ണിക്കൃഷ്ണൻ എന്നിവർ പക്കം വായിക്കും. 19-ന് വൈകിട്ട് അഞ്ചിന് അഭിരാമി അജയൻ, പാർവതി അജയൻ എന്നിവരും 6.30-ന് തിരുവനന്തപുരം മുത്തുകൃഷ്ണയും പാടും. 20-ന് വൈകിട്ട് അഞ്ചിന് കാവ്യവർമ, 6.30-ന് ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, 21-ന് മുംബൈ ലതാ പ്രസാദ്, വിവേക് സദാശിവം ചെന്നൈ, 22-ന് വൈകീട്ട് അഞ്ചിന് ഹൃദയേഷ് ആർ.കൃഷ്ണനും 6.30-ന് ബോംബൈ പി.എസ്.കൃഷ്ണമൂർത്തി എന്നിവരുടെ കച്ചേരികൾ ഉണ്ടാകും. സത്യസായി ജയന്തിദിനമായ 28-ന് രാവിലെ ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം ഇവയ്ക്കുശേഷം മംഗള വാദ്യം. ദേവി വാസുദേവൻ, ശ്രീലക്ഷ്മി എന്നിവരുടെ വീണക്കച്ചേരി, ഡോ. എൻ.ജെ.നന്ദിനി, പ്രൊഫ. കുമാരകേരളവർമ എന്നിവരുടെ കച്ചേരി. 10.30-ന് നിരവധി സംഗീത-വാദ്യകലാകാരന്മാർ ഒന്നുചേർന്ന് നടത്തുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് വെച്ചൂർ ശങ്കർ നയിക്കുന്ന ഭജനയോടെ ആറുദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം സമാപിക്കും.

Follow us on :

More in Related News