Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോരുത്തോട് സി.കെ എം സ്ക്കൂളിൻ്റെ പ്രഥമ അധ്യാപക സ്ഥാനം ഭാര്യ ബിന്ദു കൃഷ്ണന് കൈമാറി സി.എസ്. സിജു സ്ക്കൂളിൻ്റെ പടിയിറങ്ങി.

02 Jun 2024 20:21 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കോരുത്തോട് സി.കെ എം സ്ക്കൂളിൻ്റെ പ്രഥമ അധ്യാപക സ്ഥാനം ഭാര്യ ബിന്ദു കൃഷ്ണന് കൈമാറി സി.എസ്. സിജു സ്ക്കൂളിൻ്റെ പടിയിറങ്ങി.


നൗഷാദ് വെംബ്ലി


കോരുത്തോട്: പ്രധാനാധ്യാപക ചുമതല ഭർത്താവ്, ഭാര്യയ്ക്ക് കൈമാറി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അപൂർവ ചടങ്ങിന് കഴിഞ്ഞ ദിവസം സി.കെ.എം.ഹൈസ്ക്കൂൾ വേദിയായി. 33 വർഷത്തെ സേവനത്തിനിടയിൽ കഴിഞ്ഞ നാല് വർഷം സ്ക്കൂളിൻ്റെ പ്രഥമാധ്യാപകനായിരുന്ന സി.എസ്. സിജുവാണ് ഇതേ സ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഭാര്യ ബിന്ദു കൃഷ്ണന് സ്ക്കൂളിൻ്റെ മേധാവി സ്ഥാനം കൈമാറി മെയ് 31 ന് സ്ക്കൂളിൻ്റെ പടവു കളിറങ്ങിയത്.


 കായിക കേരളത്തിൻ്റെ തിലകക്കുറിയായിരുന്ന കോരുത്തോട് സി.കേശവൻ മെമ്മോറിയൽ ഹൈസ്ക്കൂളിന് കഴിഞ്ഞ രണ്ട് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിക്കൊടുത്തതിൻ്റെ ചാരിതാർഥ്യത്തിലാണ് സിജു സാർ വിരമിക്കുന്നത്. 32 കുട്ടികൾകൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് ലഭിച്ചതും സ്ക്കൂളിൻ്റെ മികവിന് തിളക്കം കൂട്ടി. പാഠ്യേതര വിഷയങ്ങളിലും സ്ക്കൂൾ മുന്നിലാണ്. സാധാരണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്ക്കൂളിൽ മ സഹപ്രവർത്തകരുടെ സഹകരണത്തോടെ നടത്തിയ കഠി നപ്രവർത്തനത്തിലൂടെയാണ് മികച്ച വിജയം നേടാനും നിലനിർത്താനും കഴിഞ്ഞത്.


സ്ക്കൂൾ മാനേജ്മെൻറിൻ്റെ നവആശയങ്ങളുടെ പിൻബലത്തിൽ കാലത്തിനു മുൻപേ സഞ്ചരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കി സ്ക്കൂളിൻ്റെ മുഖച്ഛായ മാറ്റിയെടുക്കുക എന്നതാണ് ബിന്ദു കൃഷ്ണൻ്റെ ലക്ഷ്യം


ഡോ.അക്ഷയ് ശ്രീധർ, നവനീത് കൃഷ്ണ (എഞ്ചിനീയറിങ് വിദ്യാർഥി) എന്നിവരാണ് മക്കൾ.

Follow us on :

Tags:

More in Related News