Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 19:24 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മാട്ടുമ്മൽ സെന്ററിൽ നിന്നും കാരാക്കടവ് പാലത്തിലേക്ക് പോകുന്ന റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി.നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മഴ ശക്തമായതോടെ അപകട ഭീഷണിയിലായി.വെള്ളം ഒഴുകിപോകാൻ സ്ഥലമില്ലാത്തതിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടതെന്ന് പരിസരവാസികൾ ആരോപിച്ചു.ഇരുചക്ര വാഹനക്കാരും,കാൽനട യാത്രക്കാരുമാണ് ഏറെ ദുരിതത്തിലായത്.സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് സ്ഥലം സന്ദർശിക്കുകയും,അടിയന്തിരമായി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.