Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറിയിൽ കാവ്യ സദസ്സ് നടത്തി.

14 Jan 2025 17:30 IST

santhosh sharma.v

Share News :

വൈക്കം: ജീവിത പ്രയാസങ്ങൾക്കിടയിലും സ്ത്രീകൾ കവിതയെഴുതുന്ന സാഹചര്യം പണ്ടും ഉണ്ടായിരുന്നുവെന്നും, ഇപ്പോൾ സ്ത്രീകളുടെ മുന്നേറ്റം കൂടുതൽ ശക്തമായെന്നും

പ്രശസ്ത കവയിത്രി മീരാബെൻ അഭിപ്രായപ്പെട്ടു. കവി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാട്ടിക്കുന്ന് പബ്ലിക്ക് ലൈബ്രറിയിൽ നടത്തിയ കാവ്യ സദസ്സ്

ഉദ്ഘാടനം ചെയ്ത്ത് പ്രസംഗിക്കുകയായിരുന്നു അവർ. അഡ്വ. എം.കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ടി.എം.രാമചന്ദ്രൻ

സ്വാഗതം പറഞ്ഞു. അഡ്വ. ഏ ശ്രീകല പൂർവ്വസൂരികളെ അനുസ്മരിച്ചു കൊണ്ട് സുഗതകുമാരിയുടെ കവിത ആലപിച്ചു. പൂച്ചാക്കൽ ഷാഹുൽ, നൂറുൾ അമീൻ,എരമല്ലൂർ വിജയൻ, വി.എൻ രാജൻ, വിജയൻ തൈക്കുട്ടത്തിൽ, രഘൂത്തമൻ പച്ചാളം, കെ.ആർ സുശീലൻ, ടി.എൻ. സതീഷ് കുമാർ ,ശിവപ്രസാദ് ഇരവിമംഗലം, കെ.എസ് സോമശേഖരൻ, പി.ഏ. രാജപ്പൻ, ഉത്തമൻ എഴുമാൻ തുരുത്ത്, കുമാരി എസ്. കൊട്ടാരം,സജികുമാർ കാട്ടിക്കുന്ന് കൃഷ്ണൻകുട്ടി കടുത്തുരുത്തി, ഗൗതമൻ തുറവൂർ, സുകുമാരൻ കടുത്തുരുത്തി, സുജാത ശ്രീകുമാർ, ദീപാ പ്രദീപ്, നന്ദകുമാർ ചൂരക്കാട് തുടങ്ങി നിരവധി പേർ കവിതകൾ അവതരിപ്പിച്ചു. അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രൻ, എം.ടി വാസുദേവൻ നായർ എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. ലൈബ്രറിക്കും കവികൾക്കുമുള്ള പുസ്തകം, സോവനീർ എന്നിവ അഡ്വ. എം.കെ. ശശീന്ദ്രൻ, പൂച്ചാക്കൽ ഷാഹുൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.



Follow us on :

More in Related News