Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഹാൻ്റി ക്രാഫ്റ്റ് കമ്മീഷണറേറ്റ് കാര്യാലയം ജവഹർ സോഷ്യൽ വെൽഫയർ സെൻ്റർ മുഖേന നടത്തുന്ന കരകൗശല നിർമ്മാണ പരിശീലനത്തിന് തുടക്കം.

04 Feb 2025 17:14 IST

santhosh sharma.v

Share News :

വൈക്കം: നാട്ടിൻപുറത്ത് അന്യമായി കൊണ്ടിരിക്കുന്ന തഴപ്പാനെയ്ത്തിന് പുതുജീവൻ നൽകുന്നതിനായി തഴപ്പായ കൊണ്ട് വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കാൻ വീട്ടമ്മമാർക്കും യുവതികൾക്കും പരിശീലനം നൽകുന്നു.

കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഹാൻ്റി ക്രാഫ്റ്റ് കമ്മീഷണറേറ്റ് കാര്യാലയം ജവഹർ സോഷ്യൽ വെൽഫയർ സെൻ്റർ മുഖേന നടത്തുന്ന രണ്ട് മാസത്തെ പരിശീലന പരിപാടിക്ക് തലയാഴത്ത് തുടക്കമായി. തഴ ഉപയോഗിച്ച് ബിഗ് ഷോപ്പർ,ലേഡീസ് ബാഗ്,

പെൻ സ്റ്റാൻഡ്, പഴ്സ്, ഫയൽ, തുടങ്ങി നിരവധി കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനാണ് പരിശീലനം നൽകുന്നത്. തഴയിൽ കൂടുതൽ മിഴിവും മനോഹാരിതയുമുള്ള കരകൗശല ഉൽപന്നങ്ങൾ നെയ്തെടുക്കുന്നതിന് സ്വന്തം നിലയ്ക്കും യുവതിക്ക് ഡിസൈനുകൾ ഒരുക്കാം. ഗ്രാമപ്രദേശങ്ങളിൽ നിർധന കുടുംബങ്ങളിലെ വനിതകൾ പായനെയ്താണ് ഉപജീവനം നടത്തിയിരുന്നത്. കൈതകൾ കൊണ്ടാണ് വീടിനുവേലി തീർത്തിരുന്നത്. വാതമടക്കമുള്ള രോഗങ്ങളെ ശമിപ്പിച്ചിരുന്ന തഴപ്പായ വീടുകളിൽ നിന്ന് മാറ്റപ്പെട്ടതോടെ നാട്ടിൻപുറത്ത് തഴയും കൈതയും പായ് നെയ്ത്തും നാമമാത്രമായി. മൂല്യ വർധിത ഉൽപന്നങ്ങൾ തീർത്ത് തഴപ്പായ വ്യവസായത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ തലയാഴത്ത് 30പേരാണ് പരിശീലനം നേടുന്നത്. തഴപ്പായ നെയ്ത്തിൻെറ വൈക്കത്തെ പ്രധാന കേന്ദ്രമായിരുന്ന തലയാഴം പഞ്ചായത്തിലെ നെടുമ്പള്ളി ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു നിർവ്വഹിച്ചു. തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി.ദാസ് അധ്യക്ഷത വഹിച്ചു. ഹാൻ്റി ക്രാഫ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ലെനിൻ രാജ് പദ്ധതി വിശദീകരണം നടത്തി. ഉല്ലലഅമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചരിണി നൈവേദ്യ അമൃത, ജവഹർ സോഷ്യൽ വെൽഫയർ സെൻ്റർ സെക്രട്ടറി പി.ജി.തങ്കമ്മ, ടി.പി. ആനന്ദവല്ലി , ഗ്രാമ പഞ്ചായത്ത് അംഗം കൊച്ചുറാണി ബേബി, തോട്ടകം സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.ഡി ബാബുരാജ്, ക്ലസ്റ്റർ മാനേജർ ടി.കെ സിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.ഡിപ്പാർട്ട്മെൻ്റിലെ പ്രഗൽഭരായ പരിശീലകരുടെ മേൽനോട്ടത്തിലാണ് വനിതകൾക്ക് സഹായധനത്തോടെ പരിശീലനം നൽകുന്നത്.

Follow us on :

More in Related News