Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 13:11 IST
Share News :
വൈക്കം: കാൽനട യാത്ര പോലും സാദ്ധ്യമല്ലാത്ത വിധം തകർന്നുകിടക്കുന്ന മുട്ടുചിറ -കള്ളാട്ടിപ്പുറം, എഴുമാന്തുരുത്ത് -മധുരവേലി റോഡുകൾ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എഴുമാന്തുരുത്ത് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.
എഴുമാന്തുരുത്ത് ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ സമരം കടുത്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജെയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി . പി. സാബു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി പ്രാലടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പി. ജി.തങ്കച്ചൻ, കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ് കനകാംബരൻ ചാലയിൽ, ജലജ കനകാംബരൻ, നോബി മുണ്ടക്കൽ, പി. പി ശശിധരൻ, ബിനോയ് മാളേക്കൽ, വി. യു. ശശിധരൻ, രാജു മൂപ്പനത്ത്, ബിനോയ് മേനാംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.നിരവധി പേർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.