Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 14:43 IST
Share News :
വൈക്കം: ആയുര്‍വേദം സമൂഹത്തില്‍ അനുദിനം കൂടുതല്‍ സ്വീകര്യത നേടുകയാണെന്നും കോവിഡ് പ്രതിരോധവും ചികിത്സയും ആയുര്‍വേദത്തിന്റെ പ്രസക്തിയും പ്രധാന്യവും വര്‍ധിപ്പിച്ചുവെന്നും ഈ ചികിത്സാരീതി കൂടുതൽ പ്രയോജനപ്പെടുത്തി ജീവൻ രക്ഷക്കൊപ്പം ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ മുന്നേറാൻ കഴിയുമെന്നും തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.
ഉദയനാപുരം ഗ്രാമപഞ്ചായത്തും വല്ലകം ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും വാർഷികാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു.
തനത് നെല്ലിനങ്ങളുടെ സംരക്ഷകൻ പത്മശ്രീ ചെറു വയൽ രാമൻ കർഷകരുമായി സംവാദം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലോചന പ്രഭാകരൻ, പഞ്ചായത്തംഗം രേവതി മനീഷ്, ഡോ.വിജിത് ശശിധർ, ഡോ.വിദ്യ വിജിത് തുടങ്ങിയവർ പ്രസംഗിച്ചു. ജീവിതശൈലി രോഗപ്രതിരോധ സെമിനാര്‍ സ്വാസ്ഥ്യം 2025, ധ്യാന പരിശീലനം, വിദ്യാര്‍ഥികള്‍ക്കായി ആയുര്‍വേദ ക്വിസ് മത്സരം, സമ്മാനദാനം എന്നിവയും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി കൊയ്ത്ത് പാട്ടിൻ്റെ ഈണത്തിൽ കർഷകർ നടത്തിയ മെതിയുത്സവം വേറിട്ട അനുഭവമായി.
Follow us on :
Tags:
More in Related News
Please select your location.