Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണം ഷംസുദ്ദീൻ സ്മൃതി സാംസ്കാരിക വേദി പുരസ്കാരം:രചനകൾ ക്ഷണിച്ചു

17 May 2024 22:28 IST

MUKUNDAN

Share News :

തൃശൂർ:നിഷ്പക്ഷ സാംസ്കാരിക പ്രവ൪ത്തനത്തിൻ്റെ പ്രതീകമായ അങ്കണം ഷംസുദ്ദീൻ സ്മൃതി, 2024 ലെ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. 2021, 2022, 2023 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നോവൽ, ചെറുകഥ, കവിത, നാടകം എന്നീ സാഹിത്യ ശാഖകളിലെ മികച്ച കൃതികളെയാണ് അവാർഡിന് പരിഗണിക്കുക. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഇതോടൊപ്പം മൂന്നാമത് *തൂലികാശ്രീ* പുരസ്കാരത്തിനും രചനകൾ ക്ഷണിക്കുന്നു. 

 മുഖ്യധാരയിൽ ഇടം ലഭിക്കാത്ത അമ്പതു വയസ്സിനു മേൽ പ്രായമുള്ള എഴുത്തുകാ൪ക്കായി ഏർപ്പെടുത്തിയിട്ടുള്ള തൂലികാശ്രീ പുരസ്കാരത്തിനായും കഥ, കവിതാ രചനകൾ ക്ഷണിക്കുന്നതായി അങ്കണം ഷംസുദ്ദീൻ സ്മൃതി സാംസ്കാരികവേദി അറിയിച്ചു. 

അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസും ശിൽപവുമാണ് പുരസ്കാരം. (സമ്മാനിത൪ രണ്ടു പേരുണ്ടെങ്കിൽ തുല്യമായി വീതിച്ചു നൽകും)

കടലാസിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ! മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത സ്വന്തം സൃഷ്ടികളാണ് തൂലികാശ്രീ പുരസ്കാരത്തിനായി അയക്കേണ്ടത്. വിശദമായ ബയോഡേറ്റസഹിതം ജൂൺ 10ാം തിയതിക്കകം 

ഡോ. പി.സരസ്വതി, അങ്കണം ഷംസുദ്ദീൻ സ്മൃതി,

ഡി5 ഭവാനി റെസിഡൻസി, 

അടിയാട്ട് ലൈൻ,

പൂത്തോൾ, തൃശൂർ 680004 എന്ന വിലാസത്തിൽ കൃതികളുടെ രണ്ടു കോപ്പികൾ വീതം അയക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News