Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 19:25 IST
Share News :
ഇടുക്കി: വട്ടവട മാതൃകാ ഗ്രാമം പദ്ധതി സംബന്ധിച്ച വിഷയങ്ങള്‍ക്ക് പുറമെ, വട്ടവടയുടെ പൊതു പ്രശ്‌നങ്ങള്‍ കൂടി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കേരള നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് സംബന്ധിച്ച സമിതി ചെയര്‍മാന്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വട്ടവട ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വട്ടവട ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി സമിതി അംഗങ്ങള്‍ നടത്തിയ യോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവടയിലെ റോഡ് വികസനം ത്വരിതപ്പെടുത്തണം, വട്ടവടയിലും പരിസര പ്രദേശങ്ങളിലുമായി വളര്‍ന്നു വരുന്ന ടുറിസം രംഗത്ത് ജനങ്ങളെക്കൂടി ഭാഗബാക്കാക്കണം, മാതൃകാ ഗ്രാമപദ്ധതിക്ക് നീക്കി വച്ച സ്ഥലം എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി വ്യക്തത വരുത്താന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
108 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതായിരുന്നു മാതൃകാ ഗ്രാമം പദ്ധതി. പല വിധ കാരണങ്ങളാല്‍ പദ്ധതി നടപ്പായില്ല. തുടര്‍ന്നാണ് ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് സമിതി അംഗങ്ങള്‍ വട്ടവടയിലെത്തി യോഗം വിളിച്ച് ചേര്‍ത്തത്. വട്ടവട മാതൃക ഗ്രാമം പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഓഡിറ്റ് പരാമര്‍ശങ്ങളും യോഗം. സമിതി അംഗങ്ങളും എം.എല്‍.എമാരുമായ എ.സി മൊയ്തീന്‍, ടി.ഐ മധുസൂദനന്‍, എല്‍ദോ പി. കുന്നപ്പിള്ളി, കെ.പി കുഞ്ഞഹമ്മദ് കുട്ടി, സ്ഥലം എം.എല്‍.എ അഡ്വ. എ. രാജ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗ ശേഷം സമിതി അംഗങ്ങള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
Follow us on :
More in Related News
Please select your location.