Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 11:40 IST
Share News :
തൊടുപുഴ: ജില്ലയില്‍ യു.ഡി.എഫുമായി നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന ലോ റേഞ്ചിലെ പ്രധാന പഞ്ചായത്തില്‍ നടന്ന സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ കൂട്ടയടി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പദവി വഹിക്കുന്ന സമ്പന്നന്റെ നേതൃത്വത്തില്‍ ബിനാമിയെ സെക്രട്ടറിയാക്കി അവരോധിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ശ വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള 59 അംഗങ്ങളായിരുന്നു ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികളായി ഉണ്ടായിരുന്നത്. രാവിലെ മുതല്‍ തുടങ്ങിയ സമ്മേളന നടപടികള്‍ നിരീക്ഷിക്കുന്നതിനും സംഘടനാ റിപ്പോര്‍ട്ടിങ്ങിനുമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി 11 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറി തന്നെ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദ്ദേശമായിരുന്നു അംഗങ്ങളില്‍ നിന്നുണ്ടായത്. ഇതനുസരിച്ചാണ് എതിര്‍പ്പില്ലാതെ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തത്. ഇതിന് ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പിനായി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഒഴികെയുള്ളവര്‍ ഹാളിന് പുറത്തേക്കിറങ്ങി. ഏതാനും സമയത്തിന് ശേഷം സെക്രട്ടറി തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി. ലോക്കല്‍ കമ്മിറ്റി പ്രതിനിധികളുടെ തീരുമാനത്തിനു വിരുദ്ധമായി മറ്റൊരാളെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പുറത്തുണ്ടായിരുന്ന സമ്മേളന പ്രതിനിധികളെ നിലവിലുണ്ടായിരുന്ന സെക്രട്ടറി അറിയിച്ചു. തങ്ങള്‍ ഉദ്ദേശിച്ച ആളല്ല, സമ്പന്നന്റെ ബിനാമിയാണ് സെക്രട്ടറിയായതെന്നും ഇതിനായി ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ വരുതിയിലാക്കിയെന്നുമുള്ള വിവരം പുറത്ത് വന്നതോടെ സമ്മേളന പ്രതിനിധികള്‍ ക്ഷുഭിതരായി ഹാളിലേക്ക് ഇരച്ച് കയറി. തുടര്‍ന്ന് സമ്പന്നനെയും കൂട്ടരെയും മര്‍ദിച്ചു. ഇതോടെ സമ്മേളനം നിയന്ത്രിക്കാന്‍ ഉണ്ടായിരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഇതിനിടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് പറഞ്ഞ ലോക്കല്‍ സെക്രട്ടറിക്കും അടി കിട്ടി. ഇതോടെ ഇയാള്‍ രാജി വയ്ക്കുന്നതായി അറിയിച്ച ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഘര്‍ഷം അറിഞ്ഞ് പ്രശ്നത്തില്‍ പാര്‍ട്ടി ജില്ല കമ്മിറ്റി ഇടപെട്ടു. ഇവിടത്തെ വിഭാഗീയത സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഏരിയ കമ്മിറ്റിയെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.