Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 20:20 IST
Share News :
കടുത്തുരുത്തി:കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ റബ്ബർ തോട്ടങ്ങളെയും പൈനാപ്പിൾ കൃഷിയിടങ്ങളെയും കൊതുകു വിമുക്തമാക്കാൻ തീരുമാനിച്ചു.
തോട്ടം ഉടമകളുടെയും തൊഴിലാളികളുടെയും പൈനാപ്പിൾ കർഷകരുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റെസി സജീവ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ കെ.എസ്. പരിസര ശുചിത്വം ഊർജ്ജിത ഡെങ്കു പ്രതിരോധ പ്രവർത്തനങ്ങൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മിനി സൂരജ്, മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും എന്നിവയിൽ വിഷയാവതരണം നടത്തി.
വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സന്ധ്യ സജികുമാർ, എം.എൻ രമേശൻ, മെമ്പർമാരായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, ജോസഫ് എംഎം, സെക്രട്ടറി പ്രദീപ് എൻ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് വി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സമാരായ ജിതിൻ ചന്ദ്രൻ, രാജലക്ഷ്മി ബി, സോന ബാബു, ആദിത്യ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.