Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമഗ്ര കാർഷിക വികസന പദ്ധതി - മണ്ണ് പരിശോധനാ ക്യാമ്പും കാർഷിക സെമിനാറും

24 Sep 2024 15:47 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി : കാപ്പുന്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ ഞീഴൂർ കൃഷിഭവൻ്റെയും

 ജില്ല മണ്ണ് പരിശോധനാ ലാബോറട്ടറി കോഴായുടെയും സംയുക്താഭിമുഖ്യത്തിൽ 25-ാം തീയതി രാവിലെ 10.30 മുതൽ ഫാത്തിമാപുരം പള്ളി പാരിഷ് ഹാളിൽ വെച്ച് പ്രൊഡ്യൂസർ കമ്പനി ഓഹരി ഉടമകളുടെ നൂറോളം മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിക്കുകയും കാർഷിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇതോടനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ ഞീഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ

*അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഡിസ്ട്രിക്ട് സോയിൽ ടെസ്റ്റിംഗ് ലാബോറട്ടറി, കോഴ, ഞീഴൂർ കൃഷി ഓഫീസർ, PSWS രൂപതാ ഡയറക്ടർ , ഫാത്തിമാപുരം പള്ളി വികാരി തുടങ്ങിയവർ പങ്കെടുക്കും.

Follow us on :

More in Related News