Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 08:31 IST
Share News :
കൊല്ലം: ഇത് വിമാനത്താവളമോ അതോ റെയിൽവേ സ്റ്റേഷനോ .മഴയും വെയിലും കൊണ്ടു് പൊട്ടിപൊളിഞ്ഞ മേൽക്കൂരയ്ക്ക് ചുവട്ടിലൂടെ ഓടി ട്രെയിനിൽ കയറുന്ന കാഴ്ചകൾക്ക് വിട. അത്രമാത്രം മാറി പോകുന്നു കൊല്ലം ഉൾപ്പടെയുള്ള കേരളത്തിലെ സ്മാർട്ട് റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ . തീവണ്ടിയാത്രക്കാർക്ക് സൗജന്യ വൈഫൈ, വിശ്രമിക്കാൻ ലോഞ്ച്, മാളിന് സമാനമായ അനുഭവം, ഇതൊക്കെ 2025 അവസാനത്തോടെ ലഭ്യമാകും..
ഓരോ ദിവസവും മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ റെയിൽവേ കടന്നു പോകുന്നത്. വേഗമേറിയതും സുരക്ഷിതവുമായ യാത്രകൾ ഉറപ്പു നല്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസ് മുതൽ യാത്രക്കാരുടെ മനസ്സറിഞ്ഞ മാറ്റങ്ങളാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്. അമൃത് ഭാരത് ട്രെയിൻ, സ്മാര്‍ട് റെയിൽവേ സ്റ്റേഷനുകൾ എന്നിവ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നവയിൽ ചിലത് മാത്രമാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ ഏറ്റവും ആധുനിക സൗകര്യങ്ങൾ നല്ക നവീകരിക്കുകയാണ് സ്മാര്‍ട് റെയിൽവേ സ്റ്റേഷനുകൾ ഉദ്ദേശിക്കുന്നത്
ദീർഘകാല സമീപനത്തോടെയുള്ള റെയിൽവേ സ്റ്റേഷൻ വികസനമാണ്
അമൃത് ഭാരത് സ്റ്റേഷൻ സ്കീം
വിഭാവനം ചെയ്യുന്നത്. ഓരോ ഘട്ടമായി സ്റ്റേഷൻ വികസനം കൊണ്ടുവരുന്നതാണിത്. നിരവധി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. കാത്തിരിപ്പ് മുറികൾ, സൗജന്യ വൈഫൈ, സർക്കുലേറ്റിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, ആവശ്യാനുസരണം ലിഫ്റ്റ്/എസ്‌കലേറ്റർ സംവിധാനങ്ങൾ, പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള കിയോസ്‌കുകൾ , എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള നോമിനേറ്റഡ് ഇടങ്ങൾ, ലാൻഡ്‌സ്‌കേപ്പിംഗ് തുടങ്ങി ഓരോ സ്റ്റേഷനും അനുസരിച്ചുള്ള മാറ്റങ്ങളാണ് കൊണ്ടുവരിക.
ഇന്ത്യയിലൊട്ടാകെ 1309 റെയിൽവേ സ്റ്റേഷനുകളാണ് സ്മാർട് റെയിൽവേ സ്റ്റേഷനുകളായി മാറുന്നത്. ഇതില് കേരളത്തിൽ മാത്രം 34 റെയിൽവേ സ്റ്റേഷനുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൊല്ലത്ത് ആദ്യ ഘട്ടത്തിൽ കൊല്ലം ജംഗ്ഷൻ പുനലൂർ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നു. ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കി റെയിൽവേ സ്റ്റേഷനുകളെ ഉയർത്തിയെടുക്കുകയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീം ലക്ഷ്യം.
നേരത്തെ സ്മാര്‍ട് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി സഭയിൽ അറിയിച്ചിരുന്നു. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Follow us on :
More in Related News
Please select your location.