Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2024 18:26 IST
Share News :
ഒറ്റപ്പാലം :
സാമൂഹ്യ വിരുദ്ധർ ഷട്ടറുകൾ അഴിച്ചു മാറ്റിയ മീറ്റ്ന തടയണ പ്രദേശത്ത് സുരക്ഷക്ക് ജല അതോറിറ്റി ഇരുമ്പ് മുള്ളുവേലി സ്ഥാപിക്കും. നാലഞ്ച് ദിവസങ്ങൾക്കകം ഇതിനുള്ള നടപടികൾ ആരംഭിക്കും. ഇതോടെ തടയണയിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കുളിക്കടവിലേക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. നിരീക്ഷണ കാമറ സ്ഥാപിക്കാനും താത്ക്കാലികമായി രാത്രി കാവൽ ഏർപെടുത്താനും ധാരണയായി. നിലവിൽ ഇപ്പോൾ നൂറ്റിഇരുപത് കുതിരശക്തിയുള്ള രണ്ട് മോട്ടോറുകൾ ഉപയോഗിച്ചാണ് പമ്പിങ്ങ് നടത്തുന്നത്. ഒറ്റപ്പാലം നഗരസഭയിലും അമ്പലപ്പാറ പഞ്ചായത്തിലുമായി പതിനാറായിരത്തോളം ഉപഭോക്താക്കളാണ് ഈ പമ്പിങ്ങിനെ ദൈനംദിനം ആശ്രയിക്കുന്നത്. പ്രതിദിനം ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം വെള്ളം ലഭ്യമാക്കാനുള്ള ശേഷി ഒറ്റപ്പാലം ജല അതോറിറ്റി പ്ലാൻ്റിനുണ്ട്. നിലവിൽ ഒറ്റപ്പാലം പമ്പിങ്ങ് സ്റ്റേഷനിൽ ജലക്ഷാമമില്ലെങ്കിലും കഴിഞ്ഞ വർഷം ഇതേ സമയത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിതി ആശങ്കാജനകമാണെന്നതാണ് വസ്തുത . ജനങ്ങളാകട്ടെ ഭയാശങ്കയിലാണ്. ഈ സ്ഥിതി തുടരുന്ന പക്ഷം അതായത് ഡാമുകളിൽ നിന്നുള്ള വെള്ളം കുറവ് വരികയും ഇട മഴ ഇല്ലാതെ വരികയും ചെയ്താൽ സ്ഥിതി ആശങ്കപ്പെടും പോലെ രൂക്ഷമാകാനിടയുണ്ട്. ഷൊർണൂരിൽ പമ്പിങ്ങിനെ ജല ക്ഷാമം ബാധിച്ചു തുടങ്ങിയതിനാൽ വാണിയംകുളം പഞ്ചായത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയതായാണ് വിവരം . ഒറ്റപ്പാലം ജല അതോറിറ്റി പ്ലാൻ്റിൽ നിന്നും ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ലക്കിടി - പേരൂർ , മണ്ണൂർ , തൃക്കടീരി പഞ്ചായത്തുകൾക്ക് ടാങ്കറുകളിൽ വെള്ളം നൽകുന്നുണ്ട്.
ഇപ്പോൾ തന്നെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളുന്ന പാലക്കാട് ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങൾ രോഷാകുലരാകുന്നതും വാട്ടർ അതോറിറ്റി ഓഫീസുകളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാകാനും ആരംഭിച്ചിട്ടുണ്ട്.
Follow us on :
More in Related News
Please select your location.