Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുണ ഹോസ്പിറ്റൽ പുറം തള്ളുന്ന മാലിന്യ പ്രശ്നം. ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

23 Aug 2024 14:02 IST

Jithu Vijay

Share News :



തിരൂരങ്ങാടി : കരുണ ഹോസ്പിറ്റൽ പുറം തള്ളുന്ന മാലിന്യ പ്രശ്നം മൂലം പ്രദേശ വാസികൾ ദുരിതത്തിൽ ആയതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്ന് വന്നിരുന്നു. ഇതിന് മുമ്പ് ആരോഗ്യ വിഭാഗം ഹോസ്പിറ്റലിൽ പരിശോധന നടത്തി മാനേജ്മെൻ്റിന് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ പുന:പരിശോധനക്ക് എത്തിയത്.

പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർ പ്രദേശത്തെ വീടുകളിലേയും ഹോസ്പിറ്റലിലെയും കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധിക്ക് അയച്ചു.


ഹോസ്പിറ്റൽ പുറം തള്ളുന്ന ബയോ മെഡിക്കൽ മാലിന്യങ്ങളും ലിക്വുഡുകൾ ഉൾപ്പടെയുള്ളവ പുറത്തേക്ക് പരന്നെത്തി ചുറ്റുപാടിലെ കിണറുകൾ ആകെ മലിനമാവുകയും ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതികൾ നൽകുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഒന്നിച്ച് ജനകീയ സമിതി രൂപീകരിക്കുകയും   ഹോസ്പിറ്റലിൻ്റെ നിയമ വിരുദ്ധ പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിഹാരങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു.


ഇക്കാര്യത്തിൽ വിവിധ വകുപ്പുകളൾ നടത്തിയ പരിശോധനയിൽ വ്യാപക ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ജനകീയ സമിതി നൽകിയ പരാതികളിൽ സത്വരവും കർശനവുമായ നടപടികൾ ഉണ്ടാകണമെന്നും ജനകീയ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.


താലൂക്ക് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, ജെഎച്ച്ഐ മാരായ കിഷോർ കുമാർ,സുബിത,പ്രദീപ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. ഡിവിഷൻ കൗൺസിലർ മാരായ ഷമീന മൂഴിക്കൽ, ഉഷ തയ്യിൽ,

കരുണ ഹോസ്പിറ്റൽ മാനേജ്മെൻറ് സെക്രട്ടറി വിവി സുലൈമാൻ എന്ന കുഞ്ഞു. ജനകീയ സമിതി ഭാരവാഹികളായ എംപി സ്വാലിഹ് തങ്ങൾ, ഷാജഹാൻ വിപി, മുനീർ പിഒ, ഷൗക്കത്ത് അലി എംപി, ഷംസു സി ടി എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.

Follow us on :

More in Related News