Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2025 22:07 IST
Share News :
തിരൂരങ്ങാടി : മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടിയും ബി.ജെ.പി. രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുകയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാ പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു.
എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണ്ണാടകയിലെ ബാംഗ്ലൂരിൽ കോൺഗ്രസ്സ് ഗവൺമെൻ്റ് ബുൾഡോസർ രാജിലൂടെ തകർത്തത് യു.പി. മോഡലല്ലന്ന് പറഞ്ഞ് രംഗത്ത് വരുന്ന കുഞ്ഞാലികുട്ടി ഒരു മുന്നറിയിപ്പ് നൽകാതെ താമസക്കാർക്ക് നോട്ടീസ് നൽകാതെ കിടന്നുറങ്ങുന്ന പാവങ്ങളുടെ വീടുകൾ തകർത്തത് ന്യായികരിക്കുന്നവർ ഇതിൻ്റെ പേര് എന്താണെന്ന് പറയണം.
ഉത്തരേന്ത്യയിൽ തുടർ കഥയായ ബുൾഡോസർ രാജ് ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയിലും എത്തിയിരിക്കുകയാണെന്നും,.
ബി.ജെ.പിയെ അകറ്റി നിറുത്താൻ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടന്ന് പറഞ്ഞ് സ്ഥാനങ്ങൾ രാജി വെച്ചതിന് ശേഷം ഇനി പലയിടത്തും ബി.ജെ.പി ഭരണത്തിൽ വരികയാണങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം വി.ഡി സതീശന് മാത്രമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു
തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി , ജില്ല കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, ആസിയ ചെമ്മാട് , എടരിക്കോട് പഞ്ചായത്ത് മെമ്പർ ഹിബ പന്തക്കൻ, പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർ നസീറ കോയിക്കൽ, മണ്ഡലം നേതാക്കളായ ഷബീർബാപ്പു, മുനീർ എടരിക്കോട്, വാസുതറയിലൊടി, സിദ്ധീഖ് .കെ, സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.