Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്സവാന്തരീക്ഷം പകർന്ന പ്രവേശനോത്സവങ്ങൾ സ്കൂളുകളിൽ വർണാഭമായി

03 Jun 2024 15:20 IST

R mohandas

Share News :


കൊല്ലം: ചിത്രപ്പണികൾ തുന്നിയ വർണ്ണബലൂണുകൾ ഉയർത്തി മഴ മാറിനിന്ന അന്തരീക്ഷത്തിൽ പുതിയ സ്‌കൂൾ അധ്യയന വർഷത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഉത്സവാന്തരീക്ഷം പകർന്ന പ്രവേശനോത്സവങ്ങൾ സ്കൂളുകളിൽ വർണാഭമായി. ഒന്നാംക്ലാസിലേക്ക് കടന്നുവന്ന കുരുന്നുകളെ സ്‌കൂളുകൾ പായസവും മധുരവും നൽകി സ്വീകരിച്ചു. വിദ്യാർഥികളെ വരവേൽക്കാൻ സ്‌കൂളുകളിൽ അധ്യാപകരും രക്ഷിതാക്കളും ആട്ടവും പാട്ടും ഘോഷയാത്രയുമടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്

  ചാത്തന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ കെ. സേതുമാധവൻ  അധ്യക്ഷത വഹിച്ചു.  ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. ശ്രീകുമാർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ദിലീപ് കുമാർ, വാർഡ് മെമ്പർ രേണുക രാജേന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ എസ്. സേതുലാൽ, പി ടി എ വൈസ് പ്രസിഡന്റ്‌ ജി. ബിജു,  സ്റ്റാഫ് സെക്രട്ടറി എ എൻ ആസിഫ് ഖാൻ, ലിൻസി എൽ സ്കറിയ,ജി. ദീപു, പി. പ്രദീപ്‌, കെ. സിന്ധു  എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ സ്വാഗതവും ഹെഡ്മിസ്ട്രെസ്  ജി. എസ്. ബീന നന്ദിയും പറഞ്ഞു.  പ്രവേശനോത്സവ ബ്രോഷർ വിതരണവും  രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസും നടത്തി. അഞ്ഞൂറോളം കുട്ടികൾ പുതുതായി ചാത്തന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം പ്രവേശനം നേടി.



Follow us on :

More in Related News