Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 19:48 IST
Share News :
പീരുമേട്:
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പോബ്സ് എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളിൽ തൊഴിലാളുകൾ പണിമുടക്കി സമരമാരംഭിച്ചു .
പോബ്സ് എസ്റ്റേറ്റിൽ
ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് 3 മാസവും ക്യാഷ്വൽ ജീവനക്കാർക്ക് നിത്യവൃത്തിക്കായുള്ള ചിലവ് കാശ് ലഭിച്ചിട്ട് 11 ആഴ്ച്ചകൾ കഴിഞ്ഞു . കുട്ടികളെ സ്കൂളുകളിൽ അയക്കുന്നതിനായുള്ള പഠനോപകരണങ്ങൾ വാങ്ങുന്നതിനും വഴിമുട്ടിയതോടെയാണ് തൊഴിലാളികൾ പണിമുടക്കി സമരരംഗത്തിറങ്ങിയത് . പോബ്സ് എസ്റ്റേറ്റ് വക ഗ്രാമ്പി തേയില ഫാക്ടറി പടിക്കൽ നടന്ന പണിമുടക്ക് സമരത്തിൽ ഐ. എൻ ടി.യു.സി പീരുമേട് റീജണൽ പ്രസിഡന്റ് കെ.എ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു
ജില്ലാ സെക്രട്ടറി സി. ആർ സോമൻ പണിമുടക്ക് സമരം ഉത്ഘാടനം ചെയ്തു.
എച്ച്.ആർ. പി.ഇ യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് എസ്. ഗണേശൻ, പി.ടി.ടി യൂണിയൻ സെക്രട്ടറി ചന്ദ്രൻ ,ജി. പൊന്നമ്മ,മുത്തു ശെൽവി , പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു . പോബ്സ് എസ്റ്റേറ്റ് ഡിവിഷനുകളായ നെല്ലിമല , പശുമല ,മഞ്ചുമല ഫാക്ടറി,മഞ്ചുമല ലോവർ ഡിവിഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പണിമുടക്ക് സമരം നടത്തിയത്.
Follow us on :
More in Related News
Please select your location.