Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 22:27 IST
Share News :
മുക്കം: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിൽ കെ.പി.സി.സിയുടെ നാടകയാത്ര 'ഇന്ത്യ എൻ്റെ രാജ്യമാണ്' പര്യടനം നടത്തി. കെ.പി.സി.സി പ്രചാരണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന തെരുവു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഏകാധിപത്യ നടപടികളും ജനവിരുദ്ധ നയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവിധ കേന്ദ്രങ്ങളിൽ നാടകം നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ നയങ്ങളും കേരളം ഭരിക്കുന്ന എൽ.ഡി.എഫിന്റെ ജനനപക്ഷപാത നിലപാടുകളും അനാവരണം ചെയ്യുന്ന രീതിയിലാണ് നാടകം അരങ്ങേറിയത്. മുക്കം, തിരുവമ്പാടി, അരീക്കോട്, എടവണ്ണ, നിലമ്പൂർ, എടക്കര, കരുവാരക്കുണ്ട്, വണ്ടൂർ എന്നിവിടങ്ങളിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. ലോക്സഭ മണ്ഡലംതല ഉദ്ഘാടനം മുക്കത്ത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. യു.ഡി.എഫ് മുക്കം നഗരസഭ ചെയർമാൻ എ.എം അബൂബക്കർ അധ്യക്ഷനായി. ബി.പി റഷീദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം. സിറാജുദ്ദീൻ, ഒ.കെ ബൈജു, എം.കെ മമ്മദ്, നിസാം കാരശേരി, പ്രഭാകരൻ മുക്കം സംസാരിച്ചു.
ചിത്രം: കെ.പി.സി.സിയുടെ നാടകയാത്രയുടെ ഭാഗമായി 'ഇന്ത്യ എൻ്റെ രാജ്യമാണ്' നാടകം മുക്കത്ത് അവതരിപ്പിച്ചപ്പോൾ
Follow us on :
Tags:
More in Related News
Please select your location.