Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രിയമായ കെട്ടിട നികുതി പിൻവലിക്കണം - കേരള ബിൽഡിംങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ'

13 Jul 2024 20:04 IST

UNNICHEKKU .M

Share News :



കോഴിക്കോട് (മുക്കം): അശാസ്ത്രീയമായ രീതിയിൽ വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസ്, ആഡംബര നികുതി എന്നിവയുടെ കുത്ത നയുള്ള വർദ്ധനവ് പിൻവലിക്കണെമെന്ന് കേരള ബിൽഡിംങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല പ്രതിനിധി സമ്മ ളനം സർക്കാറിേനോട് ആവശ്യെപെട്ടു. പരിഷ്ക്കരിച്ച കെട്ടിട വാടക നിയമം ഉടൻ പാസാക്കണെമെന്നും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട് പി.എം ഫാറുഖ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിംങ്ങ് പ്രസിഡണ്ട് കരയത് ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ പി ചന്ദ്രൻ, സി ടി കുഞ്ഞോയി, അഡ്വ. ജനിൽ ജോൺ, ടി. അനിൽകുമാർ, കല്ലടമുഹമ്മദലി, മുഹമ്മദ് പുത്തൂർ മഠം, പി. സൈതുട്ടി ഹാജി, ടി മുഹമ്മദ് ഹാജി, സിവികുഞ്ഞായിൻ എന്നിവർ സംസാരിച്ചു. പി.കെ ഫൈസൽ സ്വാഗതവും, സുനിൽ ജോർജ്ജ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവികൾ : കരയത് ഹമീദ് ഹാജി (പ്രസിഡണ്ട്), കല്ലടമുഹമ്മദലി (ജനറൽെ സെക്രട്ടറി), പി.കെ ഫൈസൽ (ട്രഷററർ), സി.ടി കുഞ്ഞോയി (വർക്കിംങ്ങ് സെക്രട്ടറി ) ,മുഹമ്മദ് പുത്തൂർ മഠം, പി ചന്ദ്രൻ, സുനിൽ ജോർജ്ജ്, ടി മുഹമ്മദ് ഹാജി,കാട്ടിൽ റസാഖ് (െവസ് പ്രസിഡണ്ടുമാർ) ടി അനിൽ കുമാർ, അക്ബർ കാരേശേരി,രവി ന്ദ്രൻ പടയം കണ്ടി ( സെക്രട്ടറിമാർ), അഡ്വ. ജനിൽ ജോൺ (ലീഗൽ അഡൈസർ) എന്നിവരെയും തെരഞ്ഞടുത്തു.

ചിത്രം: കേരള ബിൽഡിംങ്ങ് ഓണേഴ്സ് െവെൽഫെയർ അ േസാ സിേയേഷൻ ജില്ല പ്രതിനിധി സമ്മേളനം സംസ്ഥാന വർക്കിംങ്ങ് പ്രസിഡണ്ട് പി.എം ഫാറൂഖ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News