Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടൻമുടി പള്ളിയിൽ ഈർക്കിലിയിൽ തീർത്ത നക്ഷത്രം വിസ്മയമാകുന്നു

21 Dec 2024 11:41 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ : ക്രിസ്തുമസിനോടനുബന്ധിച്ച് മുണ്ടൻമുടി സെന്റ് മേരീസ് ഇടവകയിൽ നടത്തിയ നക്ഷത്ര നിർമ്മാണ മത്സരത്തിൽ കുടപ്പനയുടെ ഈർക്കിലിയിൽ നിർമ്മിച്ച നക്ഷത്രം ജനശ്രദ്ധ ആകർഷിക്കുന്നു. 10,000 ത്തിൽ പരം ഈർക്കിലികൾ കൊണ്ടാണ് ഈ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. മുണ്ടൻമുടി സെൻ് മേരിസ് ഇടവകയുടെ 30 ഓളം കുടുംബങ്ങൾ അടങ്ങുന്ന സെൻ് തോമസ് യൂണിറ്റാണ് ഈ നക്ഷത്രം നിർമ്മിച്ചത്. ഹൈറേഞ്ചിന്റെ കവാടവും ശ്രദ്ധേയമായ ആനയാടികുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന മുണ്ടൻമുടി പള്ളിയിൽ ഈ നക്ഷത്രം കാണാൻ  അനേകം ടൂറിസ്റ്റുകളാണ് എത്തിച്ചേരുന്നത്. റീൽസുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ് മുണ്ടൻമുടി ദേവാലയം.വികാരി റവ ഫാ പോൾ ആക്കപ്പടിക്കൽ കൈക്കാരന്മാരായ ബിനോയി ചിരപ്പറമ്പിൽ ഷിന്റോ ഒഴുകയിൽ കമ്മിറ്റികാർ തുടങ്ങിയവർ നക്ഷത്ര നിർമ്മാണ മത്സരത്തിന് നേതൃത്വം നൽകി.


Follow us on :

More in Related News