Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു

28 Jun 2024 19:31 IST

Anvar Kaitharam

Share News :

ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു


പറവൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വെളിയത്തുനാട് സഹകരണ ബാങ്ക് അംഗങ്ങളായ വനിതകൾക്ക് അമ്പതുശതമാനം സാമ്പത്തിക സഹായത്തിൽ ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീലത ലാലു ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജയരാജൻ എസ് ബി അധ്യക്ഷത വഹിച്ച യോഗത്തിൽ ആലുവ യു സി കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ എം ഐ പുന്നൂസ്, ബാങ്ക് വികസന സമിതി ചെയർമാൻ എം കെ സദാശിവൻ, വാർഡ് മെമ്പർമാരായ മഞ്ജു അനിൽ, സൂസൻ വർഗീസ്, മോഹൻകുമാർ കെ എസ്, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി ഇൻ ചാർജ് സുജാത പി ജി തുടങ്ങിയവർ പങ്കെടുത്തു. 

സാമൂഹിക സംരംഭകത്വ വികസന പദ്ധതിയിൽ വെളിയത്തുനാട് സഹകരണ ബാങ്ക് ആയിരം വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ ലഭ്യമാക്കും എന്ന് പ്രസിഡന്റ് ജയരാജൻ എസ് ബി അറിയിച്ചു. ഇതുവരെ 350 വാഹനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. 50% സാമ്പത്തിക സഹായത്താൽ 750 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്കളും, 750 വനിതകൾക്ക് തയ്യൽ മേഷ്യനുകളും ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വെളിയത്തുനാടിനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ കൂൺ കൃഷിയിലൂടെ പുതിയ പദ്ധതിയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News