Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 16:17 IST
Share News :
വെള്ളൂർ: വെള്ളൂരിലെ കേരളാ റബ്ബർ പാർക്ക് ലിമിറ്റഡ് (KRL) തൊഴിൽ തർക്കം ഒത്ത് തീർപ്പായി. KRL കമ്പനിയിൽ തദ്ധേശിയർക്ക് തൊഴിൽ കൊടുക്കാതെ അന്യദേശതൊഴിലാളികളെയും മാനേജ് മെൻ്റ് താല്പര്യക്കാരെയും കൊണ്ട് പണി നടത്താൻ ശ്രമിച്ചതിനെതിരെ പലപ്രാവശ്യം ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങിയത്. KRL മാനേജ്മെൻ്റിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ സമരം കമ്പനി എം.ഡി ഷീലാ തോമസിൻ്റെ സാന്നിധ്യത്തിൽ തൊഴിലുടമകളും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തദ്ധേശീയർക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എ ഐ ടി യു സി യൂണിയൻ പ്രതിനിധികളായ പി.പി ഷാജി, സി.എ കേശവൻ, കെ.കെ സുനിൽ കുമാർ സിഐടിയു പ്രതിനിധികളായ രാധകൃഷ്ണണൻ, രജീഷ്, ഐഎൻടിയുസി പ്രതിനിധികളായ എം.ആർ ഷാജി, മുരളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തീരുമാനത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച മുതൽ പണി തുടങ്ങുമെന്ന് യൂണിയൻ പ്രതിനിധികൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.