Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ; മഞ്ചേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

14 Mar 2025 11:25 IST

Jithu Vijay

Share News :

മലപ്പുറം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് ൻ്റെ ഭാഗമായി നടന്ന പരിശോധനകളിൽ മഞ്ചേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇർഫാൻ (26 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.


മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.വിജയൻ, പ്രദീപ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്.കെ, സച്ചിൻദാസ്.വി, വിനിൽ കുമാർ.എം, ജിഷിൽ നായർ, അക്ഷയ്.സി.ടി, ഷബീർ അലി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമിഷ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് കേസെടുത്തത്.



Follow us on :

More in Related News