Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുർവേദാശുപത്രിയിൽ പുതിയ ബ്ലാക്കിന് ശിലയിട്ടു

20 Dec 2024 08:31 IST

Anvar Kaitharam

Share News :

ആയുർവേദാശുപത്രിയിൽ പുതിയ ബ്ലാക്കിന് ശിലയിട്ടു


പറവൂർ: താലൂക് ആയുർവേദാശുപത്രിയിൽ പൂതുതായി നിർമിക്കുന്ന ഒ പി ബ്ലോക്കിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്‌ ഓൺ ലൈനായി ശിലയിട്ടു.

നാഷണൽ ആയുഷ് മീഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റേഡിനാണ് നിർമ്മാണ ചുമതല. നിലവിൽ ഉണ്ടായിരുന്ന കാന്റീൻ കെട്ടിടം പൊളിച്ചു നീക്കിയ ഭാഗത്താണ് നിർമ്മാണം. 2552 സ്‌ക്വയർ ഫീറ്റിൽ നാല് ഒപി റൂമും അറ്റാച്ഡ് ടോയ്‌ലെറ്റസ്‌, ഓഫീസ് സ്പേസ്, യോഗ ഹാൾ, വെയ്റ്റിംഗ് ഏരിയ ഉൾപ്പെടെയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്.

ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങുകൾ നഗര സഭ അധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.. വൈസ് ചെയർമാൻ എം. ജെ രാജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, മുൻ ചെയർമാൻ വി. എ. പ്രഭാവതി ടീച്ചർ, വാർഡ് കൗൺസിലർ ടി വി നിധിൻ, കൗൺസിലർമാരായ ടി എം അബ്ദുൾ സലാം, ജോബി പഞ്ഞിക്കാരൻ, എം. കെ. ബാനർജി, പി ഡി സുകുമാരീ, ജയ ദേവാനന്ദൻ, ഡി എം ഡോ. പി. ജി ഗീത ദേവി, പദ്ധതി വിശദീകരിച്ചു ചടങ്ങിൽ മുഖ്യാതിഥിയായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജോസഫ്, ഡോ. ഐസക് പോൾ, എച് എം സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News