Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു: ആർ.ജെ.ഡി

05 May 2024 17:50 IST

Preyesh kumar

Share News :

കോഴിക്കോട് : പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ വടകര ലോക് സഭ മണ്ഡലത്തിൽ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് സമീപനം ജനാധിപത്യവിരുദ്ധവും, മതേതരത്വ വിരുദ്ധവുമാണെന്ന് ആർ.ജെ.ഡി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രശ്നങ്ങളും വികസന കാര്യങ്ങളും പറഞ്ഞ് വോട്ടുഭ്യർത്ഥിക്കുന്നതിനു പകരം നടത്തിയ പ്രവർത്തനങ്ങൾ ജനാധിപത്യ ശക്തികൾ കൂട്ടായി . അപലപിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമാ

ണെന്നു ആർ.ജെ.ഡി കോഴിക്കോട് ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.


പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ഭാരവാഹികളായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ. ജെ.എൻ. പ്രേം ഭാസിൻ, സി. പി. രാജൻ, പി.പി. രാജൻ, എൻ. നാരായണൻ കിടാവ്, എം.പി. അജിത, അരങ്ങിൽ ഉമേഷ്, ജീജാ ദാസ്, ഇ.കെ. സജിത് കുമാർ, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു



Follow us on :

More in Related News