Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 12:40 IST
Share News :
ഇടുക്കി: ഹൈറേഞ്ചില്‍ അതിഥി തൊഴിലാളി സ്ത്രീകള്‍ക്ക് നേരെ ലൈംഗീകതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായി വിവരം. തോട്ടം മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. പല മേഖലകളിലും സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പലതും പുറത്ത് വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പുറത്ത് വരുന്നതാവട്ടെ പലതും പോലീസ് സ്റ്റേഷനില്‍ വച്ച് തോട്ടം ഉടമയുമായി ഒത്തുതീര്‍പ്പ് നടത്തി കേസ് അവസാനിപ്പിക്കുന്നതായുള്ള ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അടുത്തിടെ രാജകുമാരിയില്‍ സമാനമായ സംഭവം നടന്നത് ഇത്തരത്തിലുള്ള അനധികൃത ഇടപെടലുകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജകുമാരി നോര്‍ത്തില്‍ ഓട്ടോ ഡ്രൈവര്‍മാരായ രണ്ട് പേര്‍ ചേര്‍ന്ന് അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോവുകയും വിജനമായ മേഖലയില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. ക്രൂരമായ പീഢനത്തിനിരയായ തൊഴിലാളി സ്ത്രീ ബോധരഹിതയാവുകയും ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ആളുകള്‍ കൂടിയതോടെ ഒരു ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഒരാളെ പിടി കൂടി പോലീസിന് കൈമാറുകയും സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതുമില്ല. ഇങ്ങനെ നിരവധിയായ സംഭവങ്ങള്‍ ജില്ലയിലെ പല മേഖലകളിലും നടക്കുന്നതായാണ് വിവരം. നിയമപാലകര്‍ ഇടപ്പെട്ട് ഇത്തരത്തില്‍ സംഭവം ഒത്തുതീര്‍പ്പ് നടത്തിവിടുന്നത് അതിഥി തൊഴിലാളി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടനല്‍കുന്നതായാണ് വിലയിരുത്തല്‍.
Follow us on :
More in Related News
Please select your location.