Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ്ഉദ്ഘാടനം ജൂൺ 20 ന് .

12 Jun 2025 23:12 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  20 ന്, സംഘാടക സമിതി രൂപീകരിച്ചു*


തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ്ഉദ്ഘാടനം ജൂൺ 20 ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.

കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം തൊട്ടിപ്പാൾ കർഷക സമാജം യു.പി. സ്കൂളിൽ വെച്ച് ചേർന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ കെ അനുപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധജന പ്രതിനിധികളും, മുകുന്ദപുരം താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ അഞ്ജന വർമ്മ ആർ.എസ്., തൊട്ടിപ്പാൾ വില്ലേജ് ഓഫീസർ പ്രീതി കെ.പി. തുടങ്ങിയ ഉദ്യോഗസ്ഥരും സംസാരിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ചെയർമാനും, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ അനൂപ് എന്നിവർ വൈസ് ചെയർമാൻമാരും, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ ഷിബു. പി. കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

Follow us on :

More in Related News