Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഉപജില്ല കലോത്സവം സമാപിച്ചു ആർഇസിയും നായർകുഴിയും ചാമ്പ്യന്മാർ

13 Nov 2024 20:14 IST

Basheer Puthukkudi

Share News :


കുരുവട്ടൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പയമ്പ്ര ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ കലോൽസവം സമാപിച്ചു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആർഇസി ജിവിഎച്ച്എസ്എസ് ചാത്തമംഗലം ഓവറോൾ ചാമ്പ്യന്മാരായി.ജിഎച്ച്എസ്എസ് പയമ്പ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. മർക്കസ് എച്ച്എസ്എസും ജിഎച്ച്എസ്എസ് നായർ കുഴിയും മൂന്നാം സ്ഥാനം പങ്കിട്ടു.


ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് നായർ കുഴി ഓവറോൾ ചാമ്പ്യന്മാരായി. കുന്ദമംഗലം എച്ച് എസ് എസ് രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് പയമ്പ്ര മൂന്നാം സ്ഥാനവും നേടി.


യു പി വിഭാഗത്തിൽ എ യുപിഎസ് ചാത്തമംഗലം ,എയുപിഎസ് കൂഴക്കോട്, എയുപിഎസ് കുന്ദമംഗലം ജി എച്ച് എസ് എസ് പയമ്പ്ര എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.എയുപിഎസ് മലയമ്മ രണ്ടാം സ്ഥാനം നേടി.എഎംയുപിഎസ് മാക്കൂട്ടം, എംഎഎംയുപിഎസ് പറമ്പിൽ കടവ് എയുപിഎസ് കുരുവട്ടൂർ എന്നീ സ്കൂളുകൾമൂന്നാം സ്ഥാനം പങ്കിട്ടു.


എൽ പി വിഭാഗത്തിൽ ജി എൽപിഎസ് പടനിലം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിഎൽപിഎസ് പൂളക്കോട് ജിഎൽപിഎസ് ചാത്തമംഗലം ജിച്ച്എസ്എസ് നായർ കുഴി എയുപിഎസ് കുന്ദമംഗലം എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം എയുപിഎസ് കൂഴക്കോട് ,എഎൽപിഎസ് പെരുവഴിക്കടവ്, എഎംഎൽപിഎസ് കുന്ദമംഗലം എഎംയുപി എസ് മാക്കൂട്ടം ജിഎച്ച്എസ്എസ് പയമ്പ്ര എന്നിവർ പങ്കിട്ടു.


സംസ്കൃതോത്സവം യു പി വിഭാഗത്തിൽ എ യു പി എസ് ചാത്തമംഗലം ഒന്നാമതെത്തി.രണ്ടാം സ്ഥാനം എയുപിഎസ് കുന്ദമംഗലവും മൂന്നാം സ്ഥാനം എയുപിഎസ് കൂഴക്കോടും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ കുന്ദമംഗലം എച്ച് എസ് എസ് ഒന്നാമതായി.ആർഇസിജിവിഎച്ച്എസ്എസ് ചാത്തമംഗലം രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് പയമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


അറബിക് കലോൽസവം ഹൈസ്കൂൾ വിഭാഗത്തിൽ കുന്ദമംഗലം എച്ച് എസ് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം മർക്കസ് ബോയ്സ് എച്ച്എസ്എസും മർക്കസ് ഗേൾസ് എച്ച്എസ്എസും പങ്കിട്ടു.മൂന്നാം സ്ഥാനം ആർഇസി ജിവിഎച്ച്എസ്എസ് ചാത്തമംഗലം നേടി.


യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം മർക്കസ് ഗേൾസ് എച്ച്എസ്എസും എഎംയുപിഎസ് മാക്കൂട്ടവും കുന്ദമംഗലം എച്ച്എസ്എസും പങ്കിട്ടു.രണ്ടാം സ്ഥാനം എ യു പി എസ് പിലാശ്ശേരി നേടി.മൂന്നാം സ്ഥാനം എഎംഎൽപിഎസ് കാരന്തൂരും എയുപിഎസ് മലയമ്മയും പങ്കിട്ടു.


എൽ പി വിഭാഗം അറബിക് കലോൽസവത്തിൽ എ എംഎൽ പിഎസ് കാരന്തൂർ ജിഎൽ പി എസ് പടനിലം എഎംയു പിഎസ്മാക്കൂട്ടം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

രണ്ടാം സ്ഥാനം എഎംഎൽപിഎസ് കുന്ദമംഗലവും എ എംഎൽപിഎസ് ചെറുവറ്റയും പങ്കിട്ടു. മൂന്നാം സ്ഥാനം എയുപിഎസ് പിലാശ്ശേരി എഎൽപിഎസ് കളരിക്കണ്ടി എയുപി എസ് ചൂലൂർ ജിഎൽപി എസ് ചാത്തമംഗലം എഎംഎൽപിഎസ് പോലൂർ, അൽ ജൗഹർ പബ്ലിക് സ്ക്കൂൾ പതിമംഗലം എന്നിവർ പങ്കിട്ടു.


സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു.


 ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നിഷ പുത്തൻപുരയിൽ, കുരുവട്ടൂർ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിന്ദു പ്രദോഷ്, യു പി സോമനാഥൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം ജയപ്രകാശൻ, പ്രിൻസിപ്പാൾ വി ബിനോയി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ്, പിടിഎ പ്രസിഡൻ്റ് എ രാജൻ പി എം സുരേഷ്, മായിൻ മാസ്റ്റർ, പി ടി സുരേഷ് എന്നിവർ പ്രസംഗിച്ചു.പ്രധാന അധ്യാപിക പിബി ഗീത സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ പി സുജിത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News