Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 17:20 IST
Share News :
വൈക്കം: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും കർഷകരുടെ കാർഷിക വിളകൾ ശേഖരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കുന്നതിനായി മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന
മൂന്നാമത്തെ കാർഷിക വിള സംസ്കരണ ഫാക്ടറിക്ക് കടുത്തുരുത്തിയിൽ നിർമ്മാണോദ്ഘാടനം നടത്തി. അഡ്വ. മോൻസ് ജോസഫ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. എം.സി.എഫ് ചെയർമാൻ ജോർജ് കുളങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂഴിക്കോൽ സെൻ്റ് ആൻറണീസ് പള്ളി വികാരി ഫാദർ ജോർജ് അമ്പ്ഴത്തനാൽ ആശിർവാദം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല മുഖ്യ പ്രഭാഷണം നടത്തി.കോ ചെയർമാൻ എം. വി മനോജ്, , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പിവി സുനിൽ, വൈസ് പ്രസിഡൻ്റ് നയന ബിജു, ആർ.ബി.സ് ചെയർമാൻ പി. കെ രാജു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി. കെ വാസുദേവൻ നായർ, സ്മിത തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷി ഓഫീസർമാർ, എം.സി.എഫ് ഡയറക്ടർമാർ, കർഷകർ, പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. നബാർഡിന്റെയും എൻ.സി.ഡി.സി യുടെയും സഹകരണത്തോടെ പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരെ ആധുനിക കൃഷി രീതിയിൽ പരിശീലിപ്പിച്ച് എ.ഐ ഉപയോഗിച്ച് ഇസ്രയേൽ, ചൈന, വിയറ്റ്നാം കൃഷി രീതികൾ നാട്ടിൽ നടപ്പാക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റ് ദേശീയതലത്തിൽ സംഘടിപ്പിച്ചിരിക്കുന്നതിൽ പ്രമുഖ കമ്പനിയാണ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി.
Follow us on :
Tags:
More in Related News
Please select your location.