Thu Apr 24, 2025 1:08 PM 1ST
Location
Sign In
11 Apr 2025 22:01 IST
Share News :
കോടാലി: മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ വന്യജീവികളുടെ ആക്രമണം രൂക്ഷമായിട്ടും ആവശ്യമായ നടപടിയെടുക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോടാലി ആല്‍ത്തറ ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് അന്നാംപാടത്തുള്ള റേഞ്ച് ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ ധര്‍ണ മുന്‍ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍ര് സുധന്‍ കാരയില്‍, കെ.ജെ.ജോജു,എം.കെ.രാജേഷ്‌കുമാര്‍, യു.ഡി.എഫ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, ആലി കിളിയമണ്ണില്‍,രാജു തളിയപറമ്പില്‍,സിജോ ഇടപ്പിള്ളി, ടി.ഡി.വാസുദേവന്‍, എം.ശ്രീകുമാര്‍,രാമന്‍കുട്ടി , മോളി തോമസ്, അമ്പിളി ഹരി, വര്‍ഗ്ഗീസ് തെക്കേത്തല തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.