Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 19:46 IST
Share News :
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാർ ജലമലിനീകരണത്തിന് കാരണമാകുന്ന വെള്ളൂർ കെപിപിഎല്ലിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുവാൻ ഫണ്ട് അനുവദിക്കുന്നതിന് തീരുമാനമായി. മൂവാറ്റുപുഴയാർ ജലമലിനീകരണ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ആഭിമുഖ്യത്തിൽ കെപിപിഎല്ലിന് മുന്നിലേക്ക് നടത്തിയ മാർച്ചിന് ശേഷം വ്യവസായ മന്ത്രി പി. രാജീവുമായും കമ്പനി മാനേജ്മെന്റുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കാൻ തീരുമാനമായത്. കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായി മാലിന്യമുണ്ടായാൽ ഉത്പാദനം നിയന്ത്രിച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അധികൃതർ ചർച്ചയിൽ ഉറപ്പ് നൽകി. മൂവാറ്റുപുഴയാർ ജലമലിനീകരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കമ്പനി ഗേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധയോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം വെള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എ. കെ രജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി. എം കുസുമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. വി ഹരിക്കുട്ടൻ, വി. എൻ ബാബു, കെ. എസ് വേണുഗോപാൽ, ടി. എൻ സിബി, കെ. ബി രമ, വി. കെ രവി, എ. പി ജയൻ, എം. കെ ഹരിദാസൻ, രഞ്ജുഷ ഷൈജി, ആർ. രോഹിത്, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയ അനിൽ, ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ രമേശൻ, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ടി പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിക്ഷേധ യോഗത്തിന് മുന്നോടിയായി കെപിപിഎൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.