Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.ഐ.ടി. കാലിക്കറ്റും ശ്രീലങ്കൻ മന്ത്രിയും സഹകരണ സാധ്യതകൾ തേടി

13 Sep 2025 19:17 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും ശ്രീലങ്കൻ നഗരവികസന, നിർമാണ, ഭവനകാര്യ മന്ത്രി അനൂര കരുണതിലകയും തമ്മിൽ സഹകരണ സാധ്യതകൾ അന്വേഷിക്കുന്നതിനായി കൂടിക്കാഴ്ച നടത്തി. എൻ.ഐ.ടി.സി. ബോർഡ് റൂമിൽ നടന്ന യോഗത്തിന് തുടക്കം കുറിച്ച എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ സ്ഥാപനം നേടിയ വളർച്ചയും നേട്ടങ്ങളും അവതരിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുൻനിർത്തി ഗ്ലോബൽ സൗത്ത് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ എൻ.ഐ.ടി.സി.യുടെ പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.


സ്ഥാപനത്തിന്റെ പുരോഗതിയിൽ സന്തോഷം രേഖപ്പെടുത്തിയ മന്ത്രി അനൂര കരുണതിലക, ശ്രീലങ്കയിലെ നഗരാസൂത്രണവും പൊതുഭവന നിർമ്മാണവും ഉൾപ്പെടെയുള്ള പ്രധാന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ഒരുരാജ്യത്തിൻറെ മാത്രം ഇടപെടലിലൂടെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് ഇവ. അതിനാൽ അന്താരാഷ്ട്ര സഹകരണം നിർണായകമാണ് മന്ത്രി വ്യക്തമാക്കി.


കൂടിക്കാഴ്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, വിദ്യാർത്ഥി ഇന്റേൺഷിപ്പുകൾ, സംയുക്ത പരിശീലന പരിപാടികൾ എന്നിവയിലെ സഹകരണ സാധ്യതകൾ ചർച്ചയായി.


യോഗത്തിൽ സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫ. സത്യനാദ് പണ്ട, രജിസ്ട്രാർ ഇൻ-ചാർജ് പ്രൊഫ. എം.എസ് സുനിത, അധ്യാപകർ എന്നിവർ പങ്കെടുത്തു. മന്ത്രിയോടൊപ്പം തിരുവനന്തപുരം ഓണററി കോൺസൽ ബിജുമോൻ കർണനും ഉപദേഷ്ടാവ് എ. ജയപ്രകാശും പങ്കാളികളായിരുന്നു.




Follow us on :

More in Related News