Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മില്‍മ മേഖല യൂണിയന്‍ ക്ഷീരകര്‍ഷക പരിശീലനം സംഘടിപ്പിച്ചു

01 Mar 2025 18:48 IST

കൊടകര വാര്‍ത്തകള്‍

Share News :


മില്‍മ മേഖല യൂണിയന്‍ ക്ഷീരകര്‍ഷക പരിശീലനം സംഘടിപ്പിച്ചു

കൊടകര: മില്‍മ എറണാകുളം മേഖല യൂനിയന്റെ ആഭിമുഖ്യത്തില്‍ കനകമല ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ക്ഷീരകര്‍ഷക പരിശീലന പരിപാടിയും മേഖല യൂണിയനിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മുന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ചെയര്‍മാന്‍ സി. എന്‍.വത്സലന്‍ പിള്ള നിര്‍വഹിച്ചു. സംഘം പ്രസിഡന്റും മേഖലാ യൂണിയന്‍ ഭരണസമിതി അംഗവുമായ ഷാജു വെളിയന്‍ അധ്യക്ഷത വഹിച്ചു.  മില്‍മ ഭരണസമിതി അംഗങ്ങളായ ടി.എന്‍. സത്യന്‍,താരാ ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍. രാധാകൃഷ്ണന്‍,കെ.സി.മാര്‍ട്ടിന്‍, മേഖല യൂനിയന്‍ എം.ഡി വില്‍സണ്‍ ജെ. പുറവക്കാട്ട്, തൃശ്ശൂര്‍ ഡയറി മാനേജര്‍ സി.സജിത്ത് , പി.രാഹുല്‍ ദാസ് ,ഡോ. ബാലഗോപാല്‍, അമല്‍രാജ്, ലിന്റോ കരുത്തി, സെക്രട്ടറി ഷീബ ജയാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു


Follow us on :

More in Related News