Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിപ്പുഴയുടെ സമഗ്രമായ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും പരിപാലനത്തിനും വേണ്ടി കർമ്മ പദ്ധതി

12 Jul 2024 21:32 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടിപ്പുഴയുടെ സമഗ്രമായ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും പരിപാലനത്തിനും വേണ്ടി കർമ്മ പദ്ധതി - റിവർ ആക്ഷൻ പ്ലാൻ - തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്ലഡ് മാനേജ്മെൻ്റ് പ്ലാനിൻ്റെ കരടിന്റെ അവതരണവും ചർച്ചയും നടന്നു. റിവർ റിസേർച്ച് സെൻ്റർ സംഘടിപ്പിച്ച സെമിനാർ ചാലക്കുടി എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസി ജോഷി, പാറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയദേവൻ, കുന്നുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈന ബാബു, ഫ്രിനി. ടി.എഫ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷോളയർ ), ജാൻസി പി.ഐ. (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരി ങ്ങൽകുത്ത്) സീമ എ.ജി. (അസിസ്റ്റന്റ് എൻജിനീയർ, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ), സുമി സണ്ണി, ഡോ. മിനി എബ്രഹാം (അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടി) യു.ജി.രാജൻ(ഡെപ്യൂട്ടി തഹസിൽദാർ )  സാജൻ പുത്തൻവേലിക്കര, പി എം പുഷ്പാംഗദൻ , എന്നിവർ സംസാരിച്ചു. എസ്.പി. രവി വിഷയാവതരണം നടത്തി. എം. മോഹൻ ദാസ് സ്വാഗതവും ,എസ്. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News