Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദളിത് വിരുദ്ധ നടപടിക്കെതിരെ നാളെ വൈക്കം എംഎൽഎ ഓഫീസ് മാർച്ചും ധർണ്ണയും നടത്തും;ഭാരതീയ ദളിത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടി.

03 Mar 2025 21:43 IST

santhosh sharma.v

Share News :

വൈക്കം: ദളിത് വിരുദ്ധ നടപടിക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നാളെ ( മാർച്ച് 4 ) ചൊവ്വാഴ്ച വൈക്കം എംഎൽഎ ഓഫീസ് മാർച്ചും ധർണ്ണയും നടത്തും. പട്ടികജാതി- വർഗ്ഗ ഫണ്ട് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ ദളിത് വിരുദ്ധ നയം തിരുത്തുക, പട്ടികജാതി വകുപ്പ് വഴി നൽകി കൊണ്ടിരുന്ന ഭവന നിർമ്മാണ പദ്ധതി പുന:സ്ഥാപിക്കുക, വിദ്യാർത്ഥികളുടെ ഇ-ഗ്രാൻ്റ് മുടക്കം കൂടാതെ നൽകുക തുടങ്ങീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30 ന് ധർണ്ണാ സമരം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്യും. ജോൺ തറപ്പേൽ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി മുഖ്യപ്രഭാഷണം നടത്തും. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.സുരേഷ് കുമാർ ,എൻ.ജെ.പ്രസാദ്, പി.കെ. സുശീലൻ , കെ.കെ. വിനോദ്, മായ പുത്തൻതറ തുടങ്ങിയവർ പ്രതിക്ഷേധ സമരത്തിന് നേതൃത്വം നൽകും. ധർണ്ണയ്ക്ക് മുന്നോടിയായി രാവിലെ 10ന് വൈക്കം വടക്കേ നടയിലുള്ള ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പ്രതിക്ഷേധ മാർച്ച് ആരംഭിക്കും.

Follow us on :

More in Related News