Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇക്കുറി റോസിൻ്റെ പിന്തുണ മാത്രം - സൗജന്യ സംഭാര വിതരണം വീണ്ടും പുനരാരംഭിച്ച് റോണി.

06 May 2024 16:04 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചേച്ചിയും അനുജനും വേനലവധിക്കാലത്ത് തുടങ്ങി വച്ച സൗജന്യ സംഭാര വിതരണം നന്മയുടേതുകൂടിയാണ്. യാത്രക്കാരുടെ ദാഹമകറ്റിയാണ് തലയോലപ്പറമ്പ്‌പുലിക്കോട്ടിൽ വീട്ടിൽ പി.പി ജോസഫ്, ഡെയ്സി ദമ്പതികളുടെ മക്കളായ റോസ്മരിയ ജോസഫും റോണി ജോസഫും 2012 മുതൽ വ്യത്യസ്തരായത്.

വൈക്കം - കോട്ടയം റോഡിൽ തലയോലപ്പറമ്പ് പഞ്ചായത്ത് പാലത്തിന് സമീപത്തെ വാടകവീടിന് മുന്നിൽ പന്തലിട്ടാണ് സംഭാരവിതരണം. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, ചുവന്നുള്ളി, കാന്താരി എന്നിവ ചതച്ച് ചേർത്ത സംഭാരം കുടിക്കാൻ ദിവസവും നൂറുകണക്കി നാളുകളാണ് എത്തുന്നത്. കൊറോണാക്കാലത്ത് മാത്രമാണ് ഇവർക്ക് സംഭാര വിതരണം നടത്താൻ കഴിയാതിരുന്നത്. രണ്ട് വർഷം മുമ്പ് സഹോദരി റോസ് മരിയ എം ബി എ പഠനം കഴിഞ്ഞ് യു.കെ യിൽ ജോലി ലഭിച്ച് പോയതോടെ ഇക്കുറി വീണ്ടും യാത്രക്കാരുടെ ദാഹം അകറ്റാൻ റോണി തയ്യാറാവുകയായിരുന്നു. ആരക്കുന്നം ടോക്കച്ച് കോളേജിൽ ബി.ടെക്ക് ആദ്യ വർഷ പഠനം ആരംഭിച്ചെങ്കിലും അവധി ദിവസം ഈ നന്മക്കായി റോണി സമയം കണ്ടെത്തും. റോണി ഇല്ലാത്ത ദിവസങ്ങളിൽ ജനറേറ്റും മറ്റ് മെഷീനുകളും വാടകയ്ക്ക് നൽകുന്ന വ്യാപാരം നടത്തുന്ന അച്ഛൻ ജോസഫും ഇയാളുടെ സുഹൃത്ത് സന്തോഷും ചേർന്നാണ് സംഭാര വിതരണം നടത്തുന്നത്. തുടക്കകാലത്ത് സ്റ്റോറിൽ നിന്ന് ദിവസവും പാൽ വാങ്ങി തൈരാക്കിയാണ്

സംഭാരവിതരണം നടത്തിയിരുന്നത്.


<iframe width="560" height="315" src="https://www.youtube.com/embed/QePV9GZL13Y?si=O7JRrDImmPfHs3d6" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>


എന്നാൽ കഴിഞ്ഞ 6 വർഷമായി വൈക്കത്തെ ആംറോ മിൽക്ക് എന്ന സ്വകാര്യ ഫാം സൗജന്യമായി നൽകുന്ന മോര് ഉപയോഗിച്ചാണ് വിതരണം. ചില ദിവസങ്ങളിൽ 80 മുതൽ 120 ലിറ്റർ മോര് വരെ ഇത്തരത്തിൽ ഫാം സൗജന്യമായി നൽകാറുണ്ടെന്ന് റോണി പറയുന്നു. 

വീടിന് സമീപത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ താത്ക്കാലിക ജീവനക്കാരിയായ അമ്മ ഡെയ്‌സിയും ഇടവേളകളിൽ റോണിയെ സഹായിക്കാനെത്തും. സമീപത്തെ അക്ഷയ കേന്ദ്രത്തിലെത്തുന്നവർക്കും വഴി യാത്രക്കാർക്കുമെല്ലാം ഈ സംഭാരം വേനൽക്കാലത്തെ കുളിർ മഴയാണ്.

Follow us on :

More in Related News