Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് സർവകലാശാല ഇ എം എം ആർ സി ക്ക് പ്രകൃതി അന്തർദേശിയ പുരസ്‌ക്കാരം

11 Aug 2024 00:15 IST

Jithu Vijay

Share News :


മലപ്പുറം : ഡൽഹിയിലെ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ  കമ്മ്യൂണിക്കേഷൻ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 16 -മത് പ്രകൃതി ഇന്റർനാഷണൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ കോഴിക്കോട് സർവകലാശാലയിലെ  എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസേർച്  സെന്റർ  (ഇ എം എം ആർ സി) മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി. . ഇ എം എം ആർ സി പ്രൊഡ്യൂസർ സജീദ് നടുത്തൊടി സംവിധാനം ചെയ്ത  "റൈസ്ഡ്  ഓൺ റിതംസ്" ആണ് ഹ്യൂമൻ റൈറ്സ് വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം നേടിയത്. ഇതിന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഈ വർഷത്തെ  എൻ സി ആർ റ്റി ദേശിയ  പുരസ്ക്കാരവും ലഭിച്ചിരുന്നു.


സജീദ് നടുത്തൊടി നിലവിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച്  സെന്ററിൽ (ഇഎംഎംആർസി) പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. നിലവിൽ കാലിക്കറ്റ് സർവകലാശാലയിലെ ഓഡിയോ വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്‌സിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും കൂടിയാണ്


സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം  പ്രമേയമാക്കുന്ന  ഡോക്യൂമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നതിനെ  ചിത്രീകരിക്കുന്നു.

ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം ക്യാമറയും സാജിദ് പീസി എഡിറ്റിംഗും നിർവഹിച്ചു.   ദീപ്തി നാരായണൻ, മിഥുൻ, നിധിൻ, ശിവദാസൻ, വൈശാഖ് സോമനാഥ്, വിനീഷ് കൃഷ്ണൻ, ജിജു ഗോവിന്ദൻ എന്നിവർ സാങ്കേതിക പിന്തുണ നൽകി. വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആർ സി.



Follow us on :

More in Related News