Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 12:45 IST
Share News :
കൽപ്പറ്റ : വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രാഥമിക മൊഴിയെടുക്കൽ പൂർത്തിയായി. പണമിടപാട് രേഖകൾ,ഫോൺ എന്നിവ പോലീസ് പരിശോധിച്ചു. സാമ്പത്തിക ബാധ്യതയുള്ളതായാണ് പ്രാഥമിക നിഗമനം. പുറത്തുവന്ന രേഖകളും വെളിപ്പെടുത്തലുകളും പോലീസ് അന്വേഷിക്കും. ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളുടെ പരിശോധനക്കായി സൈബർ സംഘത്തിന് ഇന്ന് കൈമാറും. പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി. പണമിടപാട് കുറിപ്പുകളും ഡയറിയും പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതയുള്ളതായി പോലീസ് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങളിലേക്ക് പോലീസ് കടക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴിയെടുക്കൽ തുടരുകയാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടേയും മൊഴിയെടുക്കും.
എൻ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പണമിടപാട് അർബൻ ബാങ്കിലെ നിയമന അഴിമതിയാണെന്ന് രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ അതിന്റെ സൂക്ഷമ പരിശോധനയും നടക്കുകയാണ്.ഇന്നലെ മകന്റെ നിയമനത്തിന് താൻ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടുന്ന ഡി സി സി നേതൃത്വത്തിന് 17 ലക്ഷം നൽകിയെന്ന ഐസക്ക് താമരച്ചാലിൽ എന്ന കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു.ഇതിന്മേലും പോലീസ് അന്വേഷണമുണ്ടാവും.തെളിവുകളുടെ അടിസ്ഥാനത്തിൽ എം എൽ എ ,ഐ സി ബാലകൃഷ്ണനേയും ഉടൻ ചോദ്യം ചെയ്തേക്കും.
Follow us on :
Tags:
More in Related News
Please select your location.