Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുന്‍ വനിതാ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

09 Oct 2024 16:12 IST

- Shafeek cn

Share News :

തിരുവനന്തപുരം: മുൻ വനിതാ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേരുന്നതായി റിപ്പോർട്ട്. ശ്രീലേഖയുടെ വീട്ടിലെത്തി നാലു മണിക്ക് ബിജെപി നേതാക്കൾ അംഗത്വം നൽകും. കേരള സംസ്ഥാന കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു.


കേന്ദ്ര – സംസ്ഥാന നേതാക്കൾ തന്നോട് സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച വലിയ വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനവും ഏറെ ച‍‍ർച്ച ചെയ്യപ്പെടും.

Follow us on :

More in Related News