Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 11:50 IST
Share News :
ജന്മാഷ്ടമി സദ്ചേനപ്പാടി കരക്കാപാളത്തൈര് സമർപ്പിക്ക
പൊൻകുന്നം: ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ അഷ്ടമിരോഹിണിനാളിലെ സദ്യക്ക് വിളമ്പാൻ ചേനപ്പാടി ഗ്രാമത്തിൽനിന്ന് പാളത്തൈര് സമർപ്പിക്കുമെന്ന് പാർഥസാരഥി ഭക്തജനസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
25നാണ് ചേനപ്പാടിയിൽനിന്ന് ശ്രീപാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി 1500 ലിറ്ററിലേറെ തൈര് സമർപ്പിക്കുന്നത്. 26നാണ് വള്ളസദ്യ. പൂർവികർ ചേനപ്പാടിയിൽനിന്ന് കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിൽ തൈര് തയാറാക്കി നൽകിയിരുന്നതിനാലാണ് പാളത്തൈര് എന്ന് പ്രസിദ്ധിനേടിയത്. വള്ളസദ്യയിൽ വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ ഇപ്പോഴും ചേനപ്പാടി ചെറിയമഠത്തിൽ രാമച്ചാരുടെ പാളത്തൈരേ...അത് കൊണ്ടുവാ...എന്ന് പാടാറുണ്ട്. അതിന് ശേഷമാണ് ചേനപ്പാടിയിൽ നിന്നെത്തിച്ച തൈര് വിളമ്പുന്നത്.
24ന് പകൽ മൂന്നിന് മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരുടെയും സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെയും കാർമികത്വത്തിലാണ് പാലിൽ ഉറയൊഴിക്കുന്നത്.
ചേനപ്പാടി ഇളങ്കാവ് ഭഗവതിക്ഷേത്രം, ധർമശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ക്ഷേത്രം, പൂതക്കുഴി ക്ഷേത്രം, കണ്ണമ്പള്ളിൽ ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ക്ഷേത്രം, കിഴക്കേക്കര ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തിക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടിന് ശേഷം ചേനപ്പാടി എസ്.എൻ.ഡി.പി യോഗം, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭക്തജനസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ഘോഷയാത്ര. നാരായണീയ കോകിലം ടി.എൻ. സരസ്വതിയമ്മയുടെ നേതൃത്വത്തിൽ വിവിധ നാരായണീയസമിതികളിലെ അംഗങ്ങളും പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ വാഴൂർ തീർഥപാദാശ്രമ കാര്യദർശിയും ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, കെ.എസ്. ജയകൃഷ്ണൻ കുറ്റിക്കാട്ട്, പി.പി. വിജയകുമാർ, എ.കെ. സോമൻ, അഭിലാഷ് പടത്തിയാനിക്കൽ, ലത ബിജു മൂലമ്പുഴ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.