Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'വിഷന്‍ 2031' സംസ്ഥാനതല സെമിനാര്‍ ഡിസംബര്‍ 27 ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

19 Dec 2025 13:18 IST

Jithu Vijay

Share News :

മലപ്പുറം : 2031-ല്‍ കേരളം 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസികാര്യ വകുപ്പിന്റെ 'വിഷന്‍ 2031' സംസ്ഥാനതല സെമിനാര്‍ ഡിസംബര്‍ 27 ന് മലപ്പുറത്ത് നടക്കും. മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണവും ശുഭയാത്ര പദ്ധതി പ്രകാരമുള്ള വായ്പയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും നടത്തും. എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ.ടി. ജലീല്‍, പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ടൈസണ്‍ മാസ്റ്റര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ്, കേരള പ്രവാസി (കേരളീയര്‍) കമ്മീഷന്‍ ജസ്റ്റിസ് (റിട്ട). സോഫി തോമസ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളാശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ സമീപന രേഖ അവതരിപ്പിക്കും. ലോക കേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ .യൂസഫ് സ്വാഗതം ആശംസിക്കും.


സെമിനാറില്‍ പ്രധാനമായും മൂന്ന് വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍ നടക്കും. നോര്‍ക്ക 2.0 പുതുതലമുറ പ്രവാസി ഭരണനിര്‍വഹണ സാധ്യതകള്‍ എന്ന വിഷയത്തില്‍ പി ശ്രീരാമകൃഷ്ണന്‍ ചെയര്‍മാനായും നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി എസ്.സിന്ധു, ലോക കേരളസഭാംഗം പി എം ജാബിര്‍, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി എന്നിവര്‍ പാനലിസ്റ്റുകളും നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളാശേരി മോഡറേറ്ററായും ആദ്യ ചര്‍ച്ച നടക്കും.


നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം ഡോ. കെ.രവി രാമന്‍ ചെയര്‍മാനും  ലോക കേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് മോഡറേറ്ററായും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി ആന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, എം.ഇ.എസ്. മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. മുബാറക് സാനി, പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുനിയൂര്‍ എന്നിവര്‍ പാനലിസ്റ്റുകളായും ചര്‍ച്ച നടക്കും.

Follow us on :

More in Related News