Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഫൊറോന ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തെഴുത്ത്

04 Oct 2024 21:32 IST

- ENLIGHT REPORTER KODAKARA

Share News :

കൊടകര ഫൊറോന ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തെഴുത്ത്


കൊടകര: സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിലെ സ്‌നേഹദീപം രജത ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വചന തൂലിക സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തെഴുത്ത് സംഘടിപ്പിച്ചു. വികാരി ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. സിബിന്‍ വാഴപ്പിള്ളി എന്നിവര്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് ബൈബിള്‍ പകര്‍ത്തി എഴുതാനുള്ള പേനയും പേപ്പറും ആശീര്‍വദിച്ച് വിതരണം ചെയ്തു.

വികാരി ഫാ. ജെയ്‌സണ്‍ കരിപ്പായി, അസിസ്റ്റന്റ് വികാരി ഫാ.സിബിന്‍ വാഴപ്പിള്ളി, കൈക്കാരന്‍ വര്‍ഗ്ഗീസ് തൊമ്മന, പാരിഷ്ബുള്ളറ്റിന്‍ ചീഫ് എഡിറ്റര്‍ തോമസ് ചിരണക്കല്‍, സിസ്റ്റര്‍ അര്‍പ്പിത, സിസ്റ്റര്‍ ജ്യോതിസ് എന്നിവര്‍ തിരികള്‍ തെളിയിച്ചു.

Follow us on :

More in Related News