Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈബ്രേറിയൻസ് യൂണിയൻ താമരശ്ശേരി താലൂക്ക് കൺവെൻഷൻ

19 Apr 2024 13:41 IST

- VarthaMudra

Share News :

താമരശ്ശേരി:

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയന്റെ താമരശ്ശേരി താലൂക്ക് കൺവെൻഷൻ താമരശേരി പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്നു. സാംസ്കാരിക പ്രവർത്തകനും താമരശ്ശേരി ലൈബ്രറി സെക്രട്ടറിയുമായ പി.കെ.രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

 യൂണിയൻ താലൂക്ക് പ്രസിഡണ്ട് പി. വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. വിനോദ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ബീന.കെ. എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി പി.എൻ. ഭരതൻ സ്വാഗതവും വൈസ് പ്രസിഡണ്ട് വി.പി. ഷീജ നന്ദിയും പറഞ്ഞു

Follow us on :

More in Related News