Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാൾ മരിച്ചു

16 Jul 2024 17:47 IST

Enlight Media

Share News :

കോഴിക്കോട്: വയനാട് സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് സ്വദേശി രാജു(52)വാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം. ഞായറാഴ്ച രാത്രി 8.45-ഓടെ കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. വയലിന് സമീപത്തുനിന്നിരുന്ന കാട്ടാന പെട്ടെന്ന് രാജുവിനുനേരേ തിരിയുകയായിരുന്നു. വയറിനും കാലുകള്‍ക്കുമാണ് പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജുവിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു. 

കാട്ടാനശല്യം രൂക്ഷമായതിലും രാജുവിനുനേരേ ആക്രമണമുണ്ടായതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 11.15 മുതല്‍ കല്ലൂരില്‍ നാട്ടുകാർ റോഡ് ഉപരോധം നടത്തി പ്രതിഷേധിച്ചിരുന്നു.

Follow us on :

More in Related News