Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങൾക്ക് വിനോദയാത്ര; മാതൃകയായി ഏഴാം വാർഡ് മെമ്പർ നജീബ് പാലക്കൽ

03 Nov 2025 12:53 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ഏഴാം വാർഡ് മെമ്പർ നജീബ് പാലക്കൽന്റെ നേതൃത്വത്തിൽ വാർഡിലെ വയോജനങ്ങൾക്ക് ഒരു ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചു. അകലാ പുഴ ബോട്ടിംഗ്, കാപ്പാട് ബീച്ച്, ഹൈലൈറ്റ് മാൾ സന്ദർശനം എന്നിവയായിരുന്നു യാത്രയുടെ പ്രധാന ആകർഷണങ്ങൾ.


ഏകദേശം അൻപതോളം വയോജനങ്ങൾ പങ്കെടുത്ത ഈ യാത്രയിലെ മുഴുവൻ ചിലവും മെമ്പർ നജീബ് പാലക്കൽ തന്നെയാണ് വഹിച്ചത്. വാർഡിലെ മുതിർന്ന പൗരന്മാർക്ക് വിശ്രമവും സന്തോഷവും സമ്മാനിച്ച ഈ പദ്ധതി ജനമനസ്സിൽ വലിയ സ്വീകാര്യത നേടി.


കെ.എം അലിയ്യ്, നവാസ് പാലക്കൽ, സുനിത, ഗിരിജ ശ്രീകുമാർ, പുഷ്പ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News