Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 11:23 IST
Share News :
മലപ്പുറം : നിലമ്പൂർ ചാലിയാർ മേഖലയിലെ ദിവസങ്ങളുടെ തിരച്ചിലിന് ശേഷം എസ്.ഡി.പി.ഐ വളണ്ടിയർമാർ വയനാട്ടിലും. മലപ്പുറം ജില്ലാ കമ്മിറ്റി കീഴിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ സംഘം ഇന്ന് (വ്യാഴാഴ്ച) തിരച്ചിലിനായി വയനാട്ടിലെത്തി. ദുരന്തമുഖത്ത് ദിവസങ്ങളോളം, പോത്ത് കല്ലിലും, ചുങ്കത്തറയിലും, ചാലിയാറിലും തിരച്ചിലിനിടെയാണ് 60 അംഗം അടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ വയനാട് ദുരന്തമേഖലയിൽ എത്തിയത്. രാത്രി2.45 ഓടെ പുറപ്പെട്ട സംഘം പുലർച്ചയോടെയാണ് എത്തിയത്.
24 അംഗങ്ങളുള്ള ഗ്രൂപ്പ് തിരിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻമാരുടെ മേൽനോട്ടത്തിൽ തിരച്ചിൽ നടത്തുന്നത്.
നിലമ്പൂരിൽ 1150 പ്രവർത്തകരെ ഇതിനോടകം എസ്.ഡി.പി ഐ വളണ്ടിയർമാർ ഇറങ്ങിയതായും, 75 ൽ അധികം മനുഷ്യ ശരീരം അടക്കമുള്ള മൃതദേഹങ്ങൾ കണ്ടെടുത്തത്.
മത്സ്യതൊഴിലാളികളേയും, മരം വെട്ടുകാരെയും ഇറക്കി ദുരന്തമേഖലയിൽ സേവനം ചെയ്തന്നും, മോർച്ചറിയിൽ സ്ഥിരമായി പ്രവർത്തകർ ഇപ്പോഴും സേവനം ചെയ്യുന്നതായി വളണ്ടിയർ ജില്ല കോഡിനേറ്റർ ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.
ജില്ലയിലെ സംഘം ഹനീഫ കാവനൂരിൻ്റെ നേതൃത്വത്തിൽ 60 പേര് വയനാട്ടിലെത്തിയത്. എസ്.ഡി.പി.ഐ വളണ്ടിയർമാര് ദുരന്തമേഖലയിൽ സജീവ ഇറങ്ങുന്നത് ഏറെ ശ്രദ്ധേയമാണ്.
Follow us on :
More in Related News
Please select your location.